ആലുവ: അനുമതി ലഭിച്ച് തറക്കല്ലിട്ടിട്ടും കീഴ്മാടില്‍ ശ്മശാനം നിര്മ്മിക്കാത്തില് പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിനെ വഴിയില്‍ തടഞ്ഞു. ദീര്‍ഘകാലങ്ങളായി കീഴ്മാട് പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന ആവശ്യപ്പെട്ട് സമരങ്ങള്‍ നടന്നു വരികയായിരുന്നു.
ഇരുപതോളം യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യനെ പഞ്ചായത്ത് ജംഗ്ഷനില്‍ വെച്ച് തടഞ്ഞത്. തുടര്‍ന്ന് പോലീസെത്തി പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങിയില്ല. ആലുവ പ്രിന്‍സിപ്പാള്‍ എസ്ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ശ്മശാനം വേണമെന്ന് പതിനഞ്ച് വര്‍ഷത്തോളമായി ഹൈന്ദവ സംഘടകളും, ബിജെപിയുട സമരം നടത്തി വരികയായിരുന്നു. സമരം ശക്തമായപ്പോള്‍ പഞ്ചായത്ത് ശ്മശാനത്തിന് അനുമതി നല്‍കുകയും, തറക്കല്ല് ഇടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ വിഷയത്തില്‍ പഞ്ചായത്ത് പിന്നിലേയ്ക്ക പോയതോടെ യുവമോര്‍ച്ച സമരവുമായി രംഗത്തെത്തുകയായിരുന്നു.
ശ്മശാനത്തെ എതിര്‍ക്കുന്നയാളുകള്‍ ശ്മശാനം നിര്‍മ്മാണത്തിനായി എല്ലാ സര്‍ക്കാര്‍ അനുമതിയും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു.
ഈ കേസില്‍ രേഖകള്‍ കൃത്യമായി കാണിക്കാന്‍ പഞ്ചായത്ത് പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ കഴമ്പില്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് പൊതുശ്മശാന നിര്‍മ്മാണം അനന്തമായി നീട്ടാനാണ് പഞ്ചായത്തിന്റെ ശ്രമമെന്ന് യുവമോര്‍ച്ച ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ് ആരോപിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ. സെന്തില്‍ കുമാര്‍, സെക്രട്ടറി ടി.എസ്. ഷാജി, ബേബി നമ്പേലി, കെ. രജ്ഞിത്ത് കുമാര്‍, രമേശ് അരിപാത്തില്, ഉദയന്‍, ഹനോജ്, പി.വി. ബിനു, ഷൈജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: