ഈരാറ്റുപേട്ട: തീക്കോയി പഞ്ചായത്തിലെ വാഗമണ്ണിന് സമീപം വഴിക്കടവ് മേഖലയില്‍ റോപ്വേ സ്ഥാപിക്കുന്നതിന് നാറ്റ് പാക് പഠനം ആരംഭിച്ചു. സാധ്യതാപഠനവും സ്ഥാനം നിര്‍ണ്ണയിക്കുന്നതിനും സാങ്കേതിക പഠനത്തിനുമാണ് സംഘം നടത്തുന്നതെന്ന് പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു. നാറ്റപാക് സീനിയര്‍ എന്‍ജിനീയര്‍ അരുണിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പാണ് പഠനം നടത്തുന്നത്. 18 ലഷം രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ലഷ്യമിടുന്നത്. പ്രതിവര്‍ഷം 30 ലഷത്തിലധികം വിനോദ സഞ്ചാരികള്‍ എത്തുന്ന വാഗമണ്ണില്‍ റോപ്പ് വേ കൂടി വരുന്നതോട വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കും. മലമ്പുഴയില്‍ മാത്രമാണ് ഇപ്പോള്‍ റോപ് വേ സംവിധാനമുള്ളത്. വഴിക്കടവ് കാരികാട് പുള്ളിക്കാനം മേഖലകളെ ബന്ധിച്ചുകൊണ്ടുള്ള റോപ് വേ സാധ്യാമകുന്നതോടെ വാഗമണ്‍ ടൂറിസത്തിനും തീക്കോയി പഞ്ചായത്തിന്റെയും കിഴക്കന്‍ മലയോരമേഖലകളുടെയും സമഗ്രവികസനത്തിന് കാരണമാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: