മാഞ്ഞൂര്‍: വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രവര്‍ത്തക സമ്മേളനം മാഞ്ഞൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്നു. സ്വാഗതസംഘം ചെയര്മാന് എ.എം. സുശീലന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പെരുവ ഗീതാനന്ദാശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി പി.കെ. ബാലനും വാര്‍ഷിക കണക്ക് ട്രഷറര്‍ കെ.ജി. ലക്ഷ്മണനും അവതരിപ്പിച്ചു. വിഎച്ച്പി സംസ്ഥാന സഹസത്സംഗ പ്രമുഖ് എന്‍. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം വിഎച്ച്പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എംവിഎം നായര്‍, കെ.പി. ബാലചന്ദ്രന്‍പിള്ള (രക്ഷാധികാരികള്‍), വി.ജി. രാമചന്ദ്രന് നായര്‍ (പ്രസിഡന്റ്), രമണി രാജേന്ദ്രന്‍പിള്ള (വൈസ് പ്രസിഡന്റ്), കെ.ആര്. ഉണ്ണികൃഷ്ണന് (സെക്രട്ടറി), ആര്.പി. ശ്രീകാന്ത് (ജോയിന്റ് സെക്രട്ടറി), കെ.ജി. ലക്ഷ്മണന് (ട്രഷറര്‍), സി.ആര്. ലാല്‍ മോഹന്‍ (സത്സംഗപ്രമുഖ്), ബി. രാധാകൃഷ്ണന് (ബജ്രംഗ്ദള് സംയോജകന്‍), എം.ബി. രശ്മി, (ദുര്‍ഗ്ഗാവാഹിനി സംയോജക), പി.എസ്. അനിത് (മാതൃശക്തി സംയോജക), അഡ്വ. കെ.പി. പ്രകാശ് ( സേവാ പ്രമുഖ്), കെ.എം. പൊന്നുണ്ണി (ധര്‍മ്മാചാര്യ സമ്പര്‍ക്കപ്രമുഖ്), കെ. മുരളീധരന് (ധര്‍മ്മപ്രസാദ് പ്രമുഖ്), എസ്എന്‍വി വിജയന് (അര്‍ച്ചക് പുരോഹിത്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: