കോട്ടയം: മാനസീക ആരോഗ്യം നഷ്ടപ്പെടുന്ന പ്രവണത സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്നതായി വനിതാകമ്മീഷന് അംഗം ഡോ.പ്രമീള ദേവി അഭിപ്രായപ്പെട്ടു. മാനസീക ആരോഗ്യം തകരാറിലായ സ്ത്രീകളുമായി ബന്ധപ്പെട്ട് നാല്പതോളം കേസുകളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കമ്മീഷന്റെ പരിഹാരം തേടി എത്തിയതെന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന വനിതാ കമ്മീഷന് മെഗാ അദാലത്തിനു ശേഷം അവര്‍ പറഞ്ഞു.സംശയ മനോഭാവത്തോടെ ഭര്‍ത്താവിനെ മാത്രമല്ല സ്വന്തം പിതാവിനെയും സഹോദരനെയും വീക്ഷിക്കുന്ന മാനസീക അവസ്ഥയിലാണ് ഇവരില്‍ പലരും. അയല്‍ക്കാരോടുപോലും സംശയത്തോടെയാണ് ഇവര്‍ ഇടപെടുന്നത്. കമ്മീഷനു ലഭിച്ചിട്ടുള്ള ഇത്തരം കേസുകളില്‍ പലതും സ്വയം സൃഷ്ടിച്ചവയാണെന്ന് പരാതിയുമായിമായി ബന്ധപ്പെട്ടവരോട് നടത്തിയ ചര്‍ച്ചകളില്‍ നിന്ന് മനസിലായിട്ടുള്ളത്. ഇതു മൂലം പരാതിക്കാരുടെ ജീവിതം മാത്രമല്ല പ്രതിസന്ധിയിലായിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്തും പൊതു പ്രവര്‍ത്തന രംഗത്തും സ്ത്രീകള്‍ മുന്നിട്ട് നില്ക്കുന്ന ഈ സാഹചര്യത്തില്‍ മാനസീക ആരോഗ്യം ഇല്ലാത്തവരായി സ്്ത്രീകള്‍ മാറുന്നതിന്റെ കാരണം മനസിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും പൊതു സമൂഹം മുന്നോട്ടു വരണമെന്നും ഡോ.പ്രമീള ദേവി ആവശ്യപ്പെട്ടു.
വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 64 കേസുകളാണ് ഇന്നലെ നടന്ന കമ്മീഷന് സിറ്റിംഗില്‍ പരിഗണനക്കെത്തിയത്. ഇരു കക്ഷികളും ഹാജരായ 56 പരാതികളില്‍ 32 എണ്ണം രമ്യമായി പരിഹരിച്ചു. 5 കേസുകളില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു. 27 കേസുകളുടെ വാദം അടുത്ത സിറ്റിംഗില്‍ തുടരുന്നതിനായി മാറ്റി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: