പരവൂര്‍: പുത്തന്‍കുളം തലക്കുളം ഭാഗത്ത് അപകടഭീഷണി ഉയര്‍ത്തി നില്ക്കുന്ന ഇലവുമരം മുറിച്ചുമാറ്റാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. തലക്കുളം ലക്ഷംവീട് കോളനിയില്‍ ഓമനയമ്മയുടെ കടയ്ക്കും വീടിനും ഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യവുമായി പഞ്ചായത്തിലും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. വാര്‍ഡ് മെമ്പറെ പലവട്ടം കാര്യം ധരിപ്പിച്ചിച്ചുവെങ്കിലും സ്ഥലം സന്ദര്‍ശിക്ക പോലും ചെയ്തില്ല.
ഇത് കോളനി നിവാസികളുടെ ജീവനോടും സ്വത്തിനോടും പഞ്ചായത്ത് കാണിക്കുന്ന അവഗണനയാണെന്നാണ് ആക്ഷേപം. അനേകം കൊച്ചുകുട്ടികള്‍ കളിച്ചു വളരുന്ന സ്ഥലത്താണ് ഈ മരം ഭീഷണിയായി നിലനില്‍ക്കുന്നത് . കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും കോളനിവാസികള്‍ ഒന്നടങ്കം ഭയത്തോടെയാണ് രാത്രി കഴിച്ചുകൂട്ടിയത്. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പണം പിരിച്ചുകൊടുത്താല്‍ മരം മുറിച്ചുമാറ്റാമെന്നാണ് പഞ്ചായത്തിന്റെ പുതിയ വാദം.
ഇത് പാവപ്പെട്ട കോളനിവാസികളോടുള്ള പഞ്ചായത്തിന്റെ ഇരട്ടത്താപ്പ് നയമാണെന്നും എത്രയും പെട്ടെന്ന് മരം മുറിച്ച് മാറ്റിയില്ലെങ്കില്‍ ഉപരോധമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബിജെപി പഞ്ചായത്ത് സമിതിയോഗം അറിയിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഹരിദേവ് ബൂത്ത് പ്രസിഡന്റ് ബാബു പള്ളത്തില്‍ കുമാര്‍, വിഷ്ണു തലക്കുളം റോമി തലക്കുളം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: