കൊല്ലം: അനധികൃതമായി നിര്‍മ്മിച്ച കല്ലറ പൊളിച്ച് മാറ്റണമെന്ന കോര്പ്പറേഷന് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കുന്നില്ല.കണ്ടച്ചിറ സെന്റ് തോമസ് പള്ളിയിലെ കല്ലറ പൊളിച്ചുമാറ്റാനാണ് കൊല്ലം കോര്പ്പറേഷന് സെക്രട്ടറി കഴിഞ്ഞ മാസം ആറിന് ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവിന്റെ കാലാവധി കഴിഞ്ഞിട്ടും പൊളിച്ചുമാറ്റാത്തതിനു പിന്നില്‍ അധികൃതരുടെ ന്യൂനപക്ഷപ്രീണനമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ പള്ളി സെമിത്തേരിയുടെ വടക്ക് ഭാഗത്തെ മതില് പൊളിച്ച് 28.5 മീറ്റര്‍ നീളത്തിലും പടിഞ്ഞാറ് ഭാഗത്ത് 1.80 മീറ്റര്‍ വീതിയിലും കിഴക്ക് 2.80 മീറ്റര്‍ വീതിയിലും പൊളിച്ച് മാറ്റിയാണ് പുതിയ കല്ലറ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത്.
ഈ നിര്‍മ്മാണ പ്രവര്‍ത്തനം കേരള മുന്‍സിപ്പാലിറ്റി ആക്ടിലെയും മുന്‍സിപ്പല്‍ ബില്‍ഡിംഗ് നിയമത്തിന് വിരുദ്ധമാണെന്ന് കണ്ടാണ് സെമിത്തേരി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത്. സെമിത്തേരിയും ഓപ്പണ്‍ സ്പെയിസുമായി ഏഴര മീറ്റര്‍ അകലം വേണമെന്നിരിക്കെയാണ് ഇവിടെ അനുമതിയില്ലാതെ നിര്‍മ്മാണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: