പത്തനാപുരം: പത്തനാപുരം സെന്‍ട്രല്‍ ജംഗ്ഷനിലെ ഒരു വിഭാഗം ഓട്ടോ െ്രെഡവര്‍മാര്‍ പൊതുജനങ്ങളോടും യാത്രക്കാരോടും അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം. വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയും അശ്ലീലവാക്കുകളാല്‍ അസഭ്യം പറയുന്ന ഇക്കൂട്ടര്‍ സന്ധ്യ കഴിഞ്ഞാല്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ടൂവീലര്‍ യാത്രികരായ അമ്മയും മകളും ഓട്ടോ സ്റ്റാന്‍ഡിനു സമീപം സ്കൂട്ടര്‍ പാര്‍ക്കു ചെയ്തതിന് ഓട്ടോെ്രെഡവര്‍ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. വീട്ടമ്മയുടെ സ്കൂട്ടര്‍ ഇയാള്‍ ദേഷ്യത്തില്‍ വലിച്ചുരുട്ടി മാറ്റിയതായും പരാതിയുണ്ട്.
അസഭ്യം പറയുകയും ഓട്ടോക്കൂലി ഇരട്ടിയായി ചോദിക്കുന്നതായും സമീപ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപരിചിതരില്‍ നിന്നും ഇത്തരത്തില്‍ അമിതകൂലി ഈടാക്കാറുണ്ടത്രേ. മദ്യപിച്ചും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും ഓട്ടോ ഓടിക്കുന്ന ചിലര്‍ക്ക് പതിനെട്ട് വയസുപോലും പൂര്‍ത്തിയായിട്ടുമില്ല. ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക സ്റ്റാന്റുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍ കോളേജ് സമയങ്ങളില്‍ കറങ്ങി ഓടുന്ന കുട്ടി െ്രെഡവര്‍മാര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പും ചില്ലറയല്ല. അപകടകരമാം വിധമാണ് ഇവരില്‍ പലരും ഓട്ടം നടത്തുന്നതും. ഉപജീവനത്തിനായി ഈ മേഖലയിലേക്ക് എത്തിയവര്‍ക്കു കൂടി അപമാനമാകുകയാണ് ഇത്തരക്കാര്‍. മാന്യതയില്ലാതെ ഇടപെടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: