ചങ്ങനാശേരി: ഇത്തിത്താനം അഞ്ജലി വധക്കേസില്‍ രണ്ടാം പ്രതിയായ ഭര്‍തൃമാതാവ് പ്രഭാവതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം നീക്കം തുടങ്ങി. മകള്‍ക്കൊപ്പം അമേരിക്കയില്‍ താമസിക്കുന്ന പ്രഭാവതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളാണു പോലീസ് നടത്തുന്നത്. മൂന്നാം പ്രതിയായ ഭര്‍തൃപിതാവ് കെ.എം. ഗോപി (65) അറസ്റ്റിലായതോടെ ഭാര്യ പ്രഭാവതിയെയും പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഡിവൈഎസ്പി കെ. ശ്രീകുമാര്‍, സിഐ വി.എ. നിഷാദ്മോന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്നു കിടപ്പിലായ അഞ്ജലിയെ (മോളമ്മ-31) ഭര്‍ത്താവ് പ്രദീപ്കുമാര്‍ ഉറക്കഗുളിക നല്കി മയക്കിയശേഷം വാഗമണ്ണില്‍ എത്തിച്ചു കൊക്കയിലെറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്.
പ്രദീപ് കൊലപാതകം നടത്തിയത് ഗോപിയും ഭാര്യ പ്രഭാവതിയും അറിഞ്ഞിരുന്നുവെന്നു പോലീസിനു വ്യക്തമായിട്ടുണ്ട്. അഞ്ജലിയെ കാണാതായി നാലു വര്‍ഷത്തിനുശേഷം കൊലപാതകമാണെന്നു തെളിഞ്ഞതോടെ ഗോപിയും പ്രഭാവതിയും അമേരിക്കയില്‍ മകളുടെ അടുത്തേക്കു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: