എരുമേലി: സ്വകാര്യവ്യക്തിക്ക് കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗങ്ങളുടെ പേരിലുള്ള കേസ് സപ്തംബര്‍ 18ലേക്കുമാറ്റി. എരുമേലി കൊരട്ടി സ്വദേശി വെട്ടിക്കൊമ്പില്‍ രാജേന്ദ്രന് നല്കിയ പരാതിയിന്മേലാണ് ഗ്രാമപഞ്ചായത്തിലെ 23അംഗങ്ങളില്‍ 22 പേരും മൂന്ന് ഉദ്യോഗസ്ഥരും സംസ്ഥാനത്താദ്യമായി ഒരുമിച്ച് കോടതിയിലെത്തിയത്. കൊരട്ടിയില്‍ പുറമ്പോക്ക് ഭൂമിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണസമിതി ഒന്നടങ്കം കെട്ടിടനിര്‍മ്മാണ അനുമതി നിഷേധിച്ചത്. എന്നാല്‍ സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം ഭൂമി അളക്കുകയും വീടുനിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് മിച്ചഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഇല്ലായെന്നും സംഘം കണ്ടെത്തിയിരുന്നു. പുറമ്പോക്ക് ഭൂമിയുണ്ടെന്ന് തെളിയിക്കുന്നതില്‍ പഞ്ചായത്തംഗങ്ങള്‍ പരാജയപ്പെട്ടാല്‍ കോടതി അലക്ഷ്യമുള്പ്പെടെ നിരവധി പ്രതിഷേധങ്ങളെ നിയമപരമായും അല്ലാതെയും നേരിടേണ്ടിവരുമെന്നും പറയുന്നു. കഴിഞ്ഞദിവസം ഭൂമി അളന്നുതിട്ടപ്പെടുത്തിയതിന്റെ റിപ്പോര്‍ട്ട് വരുന്നതിലുള്ള കാലതാമസമാണ് കോടതിക്കേസ് 18ലേക്ക് മാറ്റവച്ചതെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: