പാലക്കാട്: അടിയന്തരാവസ്ഥയെന്ന കരാളാവസ്ഥയുടെ ഓര്‍മ്മകള്‍ നിറഞ്ഞപ്പോള്‍ പൊട്ടിക്കരച്ചിലും പിന്നെ വിതുമ്പലും….. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികത്തില്‍ സമരസേനാനികളെ ആദരിക്കല്‍ ചടങ്ങ് ഇങ്ങനെ വികാര നിര്‍ഭരമായി.
മുഖ്യപ്രഭാഷണം നടത്തിയ അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ബിജെപിയുടെ ഇപ്പോഴത്തെ കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തീഷ്ണമായ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ഇതോടെ സദസ്സൊന്നാകെ വിതുമ്പി……
ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമായതുകൊണ്ട് രേഖപ്പെടുത്തി വയ്‌ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആയിരക്കണക്കിന് ത്യാഗികളായ സമരഭടന്‍മാരെ അപമാനിക്കുന്ന കപടചരിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഓര്‍മ്മിപ്പിച്ചു. അല്ലാത്തപക്ഷം ആയിരക്കണക്കിന് ത്യാഗികളായ സമരഭടന്‍മാരെ അപമാനിക്കുന്ന കപടചരിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടും.
പ്രമുഖമാധ്യമങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയത് നക്‌സല്‍ പ്രസ്ഥാനങ്ങളാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതു അജ്ഞതേ നിന്റെ പേരോ മാധ്യമം എന്ന് ചോദിച്ചുപോകുകയാണെന്ന് അദ്ദേഹ് പറഞ്ഞു. രാഷ്‌ട്രീയം സമര്‍പ്പണമാണ് എന്ന ജെപിയുടെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കിയ സമരഭടന്‍മാര്‍ ജീവിക്കുന്ന രക്തസാക്ഷികളാണ്. അവരെപ്പറ്റി ഒരുവാക്കുപോലും മാധ്യമങ്ങള്‍ പറയാത്തത് പരിഹാസ്യമാണ് ശ്രീധരന്‍പിള്ള പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍മടിച്ചു നിന്നപ്പോള്‍ സംഘപ്രസ്ഥാനങ്ങള്‍ മാത്രമാണ് സമരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയാണ് സി.അച്യുതമേനോന്‍. ഫാസിസ്റ്റുകളായ ആര്‍എസ്എസിനു നേരെയാണ് അടിയന്തരാവസ്ഥ എന്നാണ് അദ്ദേഹം പ്രചരിപ്പിച്ചത്. കക്കയം ക്യാമ്പില്‍ കാണാതായ രാജന്റെ പിതാവിനോട് താങ്കളുടെ മകനെ അന്വേഷിക്കലല്ല എന്റെ ജോലി എന്ന പറഞ്ഞ മുഖ്യമന്ത്രിയാണ് അച്യുതമേനോന്‍. റഷ്യന്‍ പ്രസിദ്ധീകരണമായ പ്രവ്ദയിലൂടെ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും ന്യായീകരിച്ചതും അച്യുതമേനോനാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു.ദേശീയ സമിതി അംഗം എന്‍.ശിവരാജന്‍ ആമുഖപ്രഭാഷണം നടത്തി. വി.രാമന്‍കുട്ടി, പി.ഭാസി, പി.വേണുഗോപാല്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: