ചവറ: ചവറപ്പാലത്തില് അപകടങ്ങള്‍ പതിവായതിനാല്‍ പാലത്തിന് സമാന്തരമായി നടപ്പാലം വേണമെന്ന ചവറ നിവാസികളുടെ കഴിഞ്ഞ 15 വര്‍ഷമായിട്ടുള്ള ആവശ്യത്തിന് കഴിഞ്ഞ ലോകസ‘ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഷിബു ബേബി ജോണ്‍ തറക്കല്ലിട്ടു. തുടര്‍ന്ന് യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും നടക്കാഞ്ഞതിനാല്‍ നാട്ടുകാരും രാഷ്ട്രീയ സാമൂഹിക സംഘടകളും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് വന്നതിനെ തുടര്‍ന്ന് നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ഇലക്ഷന് കഴിഞ്ഞതോടെ 4 കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രം പണിത് നിര്‍മ്മാണം അവസാനിപ്പിച്ചു.
പ്രദേശവാസികളുടെ പ്രതിഷേധം വീണ്ടും ശക്തമായപ്പോള്‍ കഴിഞ്ഞ ഒരു മാസം മുമ്പ് പണി പുനരാരംഭിച്ചു. എന്നാല്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെതന്നെ പാലത്തിനുവേണ്ടി സ്ഥാപിച്ച തെക്കുപടിഞ്ഞാറെ തൂണിന് പൊട്ടലുണ്ടായിരിക്കുകയാണ്. ഈ പൊട്ടല്‍ വകവെയ്ക്കാതെ നിര്‍മ്മാണം തുടരുകയാണ്.
നടപ്പാല നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നത് പ്ലാസ്റ്ററിങ്ങിന്റെ പൊട്ടലാണ് എന്നാണ്. എന്നാല്‍ പ്ലാസ്റ്റര്‍ ചെയ്തിട്ടില്ലാത്ത നിലയിലാണ് ഇപ്പോഴും തൂണുകള്‍ നിലനില്‍ക്കുന്നത്. നിര്‍മ്മാണത്തിലെ അപാകതയാണ് തൂണുകള്‍ക്ക് പൊട്ടലുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍മ്മാണത്തിലുളള അപാകത പരിഹരിക്കാതെ നിര്‍മ്മാണം തുടര്‍ന്നാല്‍ വലിയ അപകടം ഉണ്ടാകുമെന്ന ‘ഭീതിയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: