കൊച്ചി: ജില്ലയിലെ അഭിഭാഷകരും കക്ഷികളും ഇന്നനുഭവിച്ചുവരുന്ന ദുരിതങ്ങളെ സംബന്ധിച്ച് ഭീമ ഹര്‍ജി ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സിന്റെ നേതൃത്വത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്കി. അഡ്വ.രഞ്ചി തമ്പാന്, അഡ്വ.ടി.ബി. ഗഫൂര്‍, അഡ്വ.ബി.ആര്. മുരളീധരന്, അഡ്വ.എസ്. രഞ്ജിത്ത് എന്നിവരടങ്ങുന്ന അഭിഭാഷക പ്രതിനിധികളാണ് ഭീമഹര്‍ജി നല്‍കിയത്.
ജില്ലയിലെ മുക്കിലും മൂലയിലും താല്‍ക്കാലിക കോടതികളാരംഭിച്ച് അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും ഉണ്ടാക്കുന്ന ദുരിതം പരിഹരിച്ച് അതത് ജില്ലാ-താലൂക്ക് കോടതി സെന്ററുകളില്‍ പുതിയ കോടതികളനുവദിക്കുക, താല്‍ക്കാലിക മജിസ്ട്രേറ്റുമാരുടെ നിയമനം യോഗ്യരും പരിചയസമ്പന്നരുമായ അഭിഭാഷകരില്‍നിന്നു മാത്രം നിയമിക്കുക,
മുന്‍സിഫ്-മജിസ്ട്രേറ്റ് നിയമനങ്ങള്‍ പിഎസ്സിയ്ക്കു വിടുക, ജില്ലാ കോടതികള്‍ കേന്ദ്രീകരിച്ച് കോടതി വിജിലന്‍സ് സമ്പ്രദായം നടപ്പിലാക്കി ന്യായാധിപ സംവിധാനം കുറ്റമറ്റതും സുതാര്യവുമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ വിവിധ കോടതികളിലെ നിത്യ പ്രാക്ടീസുള്ള ആയിരത്തോളം വരുന്ന അഭിഭാഷകരൊപ്പിട്ട നിവേദനമാണ് ചീഫ് ജസ്റ്റിസിനു കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: