കൊച്ചി: നഗരത്തിലെ ഓട്ടോ തൊഴിലാളികളെ നിരന്തരമായി പോലീസ് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഐജി ഓഫീസിലേക്ക് ജില്ലാ മോട്ടോര്‍ തൊഴിലാളി സംഘം മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ജില്ലാ മോട്ടോര്‍ തൊഴിലാളി സംഘം ജനറല്‍ സെക്രട്ടറി കെ.വി. മധുകുമാര്‍ അറിയിച്ചു.
നഗരത്തിലെ അര്‍ഹതപ്പെട്ട ഓട്ടോകള്‍ക്ക് സിറ്റി പെര്‍മിറ്റ് നല്‍കണമെന്നും ഓട്ടോറിക്ഷകളുടെ നഗരപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗല്‍ മെട്രോളജി വകുപ്പില്‍ ആവശ്യമായ തൊഴിലാളികളില്ലാത്തതും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണ് യഥാസമയങ്ങളില്‍ മീറ്റര്‍ പുതുക്കുവാന്‍ കാലതാമസം നേരിടുന്നതിന് കാരണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ പാവപ്പെട്ട ഓട്ടോ തൊഴിലാളികളെ പോലീസ് പീഡിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്ന് മധു കുമാര്‍ അറിയിച്ചു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ് കുമാര്‍, വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്, ജോ: സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍, യൂണിയന് മേഖലാ സെക്രട്ടറി എ.ബി. അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് രാജസെല്വന് കെ.കെ., സെന്‍ട്രല്‍ മേഖലാ സെക്രട്ടറി സിബി, കടവന്ത്ര മേഖല പ്രസിഡന്റ് സുനില്‍ കടവന്ത്ര, വൈറ്റില ബിജു, ഗോവിന്ദന് കുട്ടി, ആന്റണി കടവന്ത്ര, സജിത്ത് ബോള്‍ഗാട്ടി എന്നിവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: