തുറവൂര്‍: കുട്ടനാടന്‍ പുഞ്ചപ്പാട്ടിന്റെ താളക്കൊഴുപ്പ് തുറവൂര്‍ കരിനിലങ്ങളിലേക്കും. നാല് പതിറ്റാണ്ടിലധികം തരിശു കിടന്ന കരിനിലങ്ങളെ പച്ചപ്പട്ടണിയിക്കാന്‍ കുട്ടനാടന്‍ കര്‍ഷകരെത്തുന്നു.
തൊള്ളായിരം ഏക്കര്‍വരുന്ന കരിനിലത്തിലെ എണ്ണൂറേക്കറോളം പാടത്താണ് കുട്ടനാട്ടില്‍ നിന്നുള്ള കര്‍ഷകരെ സഹകരിപ്പിച്ചു കൊണ്ട് കൃഷിയിറക്കുന്നത്. ഇതില്‍ അറുനൂറേക്കറോളം കുട്ടനാട്ടില്‍ നിന്നുള്ളവരും ബാക്കിയുള്ള മുന്നൂറോളം ഏക്കര്‍ കരിനിലത്ത് തദ്ദേശീയരായ കൃഷിക്കാരും കൃഷി ചെയ്യും.
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് നിലമൊരുക്കൂന്നത്.
കൃഷിഭവന് വഴി സൗജന്യമായി വിത്തും സര്‍ക്കാരിന്റെ ധനസഹായമായി ഏക്കറൊന്നിന് നാലായിരം രൂപയും നല്‍കും തുറവൂര്‍ കര്‍ഷക സംഘത്തിന്റെ കീഴില്‍ വരുന്ന കരിനിലങ്ങള്‍ പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. ഇതോടെ ഒരുകാലത്ത് നൂറുമേനി കൊയ്തിരുന്ന കരിനിലങ്ങളില്‍ വീണ്ടും പൊന്നു വിളയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: