കായംകുളം: വിദ്യാര്‍ത്ഥിനി വീടിനുളളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. ചിറക്കടവം മാളികപടീറ്റതില് ബിജിലാലാ (23)ണ് കായംകുളം പോലീസ് പിടികൂടിയത്. കണ്ണമ്പള്ളി ഭാഗം കൃഷ്ണകൃപയില്‍ സുരേന്ദ്രന്-ലതിക ദമ്പതികളുടെ മകള്‍ മീര (21) കഴിഞ്ഞ 16ന് രാവിലെ മുറിക്കുള്ളിലെ ഫാനില്‍ തുങ്ങിമരിച്ചതായി കാണപ്പെട്ടത്.
കായംകുളം എംഎസ്എം കോളേജിലെ ഒന്നാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിനിയായിരുന്ന മീര. കുട്ടികള്‍ക്ക് ട്യൂഷന് എടുക്കുമായിരുന്ന ഇവര്‍ സംഭവ ദിവസം കുട്ടികള്‍ എത്തിയിട്ടും മുറിതുറക്കാത്തതിനെ തുടര്‍ന്ന് അനുജത്തിയും അമ്മയും എത്തി മുറിയില്‍ നോക്കിയപ്പോഴാണ് ഫാനില്‍ ഷാള്കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയില്‍ കണ്ടത്.
മുറിക്കുള്ളില്‍ മീരയുടെ ജനന തീയതിയും സമയവും കൂടാതെ പ്രണയത്തെക്കുറിച്ചുള്ള ഒരു കവിതയും എഴുതിവെച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: