ചേര്‍ത്തല: പിറന്നാള്‍ തൊപ്പി ചൂടി കൗതുകത്തോടെ മിയ, പാട്ടുപാടിയും കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷമാക്കി വീട്ടുകാരും കൂട്ടുകാരും ഒത്തുകൂടി. കുത്തിയതോട് പഞ്ചായത്ത് 11-ാം വാര്‍ഡ് തുറവൂര്‍ ശ്രീഭവനത്തില്‍ ശ്രീകുമാറാണ് തന്റെ വളര്‍ത്തുനായയുടെ ഒന്നാം പിറന്നാള്‍ ഗംഭീരമാക്കിയത്.
2014 ജൂണ്‍ 25 നാണ് ശ്രീകുമാര്‍ ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ സ്വന്തമാക്കിയത്. ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ച മൃഗസ്നേഹിയായിരുന്ന തമ്പാന് പുരുഷനാണ് തൃശൂരില്‍ നിന്നും കൊണ്ടുവന്ന നായയെ ശ്രീകുമാറിന് നല്‍കിയത്. ജൂണ്‍ 25 രോഹിണി നക്ഷത്രമായിരുന്നതിനാല് മിയയുടെ നക്ഷത്രവും രോഹിണി തന്നെ. നക്ഷത്രം കണക്കുകൂട്ടിയാണ് ഇന്നലെ മിയയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. അടുത്ത സഹൃത്തുക്കളോടൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍.
പിറന്നാള്‍ ദിനത്തില്‍ തുറവൂര്‍ മഹാക്ഷേത്രത്തില്‍ മിയയുടെ പേരില്‍ വഴിപാടുകളും നടത്തി. അതിനുശേഷം കേക്ക് മുറിച്ചു. കുടുംബത്തിലെ ഒരംഗം തന്നെയാണ് ശ്രീകുമാറിന് മിയ. എന്തു പറഞ്ഞാലും അനുസരിക്കും. അതിന് മിയക്കു വേണ്ട പരിശീലനം നല്‍കിയത് പാട്ടുകുളങ്ങരയിലുള്ള വിനോദ്കുമാറാണ്. കൂട്ടില്‍ കിടക്കുന്നതിനേക്കാള്‍ ഇഷ്ടം വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കാനാണ്. രാവിലെ ഒരല്പം എഴുന്നേല്ക്കാന് താമസിച്ചാല്‍ ശ്രീകുമാറിനെ വിളിച്ചുണര്‍ത്തുന്നതും ഇവള് തന്നെ. മനുഷ്യരേക്കാള്‍ നന്മ വളര്ത്തുമൃഗങ്ങള്ക്കുണ്ടെന്നുള്ള തിരിച്ചറിവാണ് മിയക്ക് ഇത്രയേറെ കരുതലും പരിചരണവും നല്കുവാന് പ്രേരിപ്പിച്ചതെന്ന് ശ്രീകുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: