കോതമംഗലം: തട്ടേക്കാട് ബോട്ടുമുങ്ങി 18 കുട്ടികള്‍ മുങ്ങിമരിച്ചതിന്റെ ഭീതിയില്‍നിന്നും വിമുക്തമാകാതെ നില്‍ക്കുമ്പോഴാണ് നെല്ലിമറ്റം കോളനിപ്പടിയി ല്‍ അഞ്ചുകുട്ടികള്‍ മരംവീണ് മ രിച്ച വാര്‍ത്ത പുറത്തുവന്നത്. വിറങ്ങലിച്ചുനിന്ന കോതമംഗലം ജനതയുടെ നെഞ്ചിലേയ് ക്ക് കോരിയിട്ട കനലായി നെല്ലിമറ്റം ദുരന്തം. അദ്ധ്യാപകര്‍, വി ദ്യാര്‍ത്ഥികള്‍, ബന്ധുമിത്രാദിക ള്‍, കുടുംബാംഗങ്ങള്‍, കൂട്ടുകാര്‍ ആര്‍ത്തലക്കുന്ന കാഴ്ച കുട്ടിക ളെ പ്രവേശിപ്പിച്ച ബസേലിയോസ്, സെന്റ് ജോസഫ് ആശുപത്രകിളില്‍ ഹൃദയഭേദകമായ കാ ഴ്ചയായിരുന്നു.
2007 മാര്‍ച്ചി 20നായിരുന്നു തട്ടേക്കാട് ദുരന്തം ഉണ്ടായത്. അ ങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് യുപിസ്കൂളില്നിന്ന് പ ത്തിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഭൂതത്താന്‍കെട്ട് സന്ദര്‍ശിക്കാനെ ത്തിയതായിരുന്നു. ഇവര്‍ സഞ്ചിരിച്ചിരുന്നബോട്ട് വൈകിട്ട് 5 മ ണിയോടെ മറിയുകയായിരുന്നു. കഠിന പ്രയത്നത്തിനുശേഷം ജ ലാശയത്തില്‍ നിന്നും പുറത്തെടുത്ത കുട്ടികളെ അന്നും സെന്റ് ജോസഫ്, ബസേലിയോസ് ആ ശുപത്രിയിലായിരുന്നു എത്തിച്ചത്.
നെല്ലിമറ്റം ദുരന്തം 4.45 ഓ ടെ സംഭവിച്ചെങ്കിലും അപകടത്തിന്റെ ആഴം ഇത്രത്തോളമുണ്ടെന്ന് പുറംലോകമറിയുന്നത് വളരെ വൈകിയായിരുന്നു. തോ രാത്തമഴയും വീശിയടിച്ചുകൊ ണ്ടിരുന്ന കാറ്റും അപകടകരമായ സാഹചര്യം സൃഷ്ടിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അ പകടം നടന്നതിനുശേഷം 6മണിയോടുകൂടിയാണ് കുട്ടികളെ ആ ശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഫയര്‍ഫോഴ്സും നാട്ടുകാരും അക്ഷീണം പ്രയത്നിച്ചാ ണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സില്‍ മരംവീണ് കുട്ടികള്‍ കുരുങ്ങിയെങ്കിലുംമരണം ഇത്രയുമുണ്ടാകുമെന്ന് ആരും ക രുതിയില്ല. ആശുപത്രിയില്കുട്ടികളെ എത്തിച്ചശേഷമാണ് മരണസംഖ്യ ഉയര്‍ന്നത് ജനങ്ങള്‍ അ റിയുന്നത്. ഇത് ഏവരെയും പിടിച്ചുകുലുക്കുന്ന ദുരന്തമായിമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: