പാലാ: മീനച്ചില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീശിയടിച്ച കാറ്റിലും പേമാരിയിലും ഒന്നര കോടിയിലേറെ രൂപയുടെ നാശനഷ്ടം. മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ മാത്രം അമ്പത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മരങ്ങാട്ടുപള്ളിയില്‍ 10 വീടുകള്‍ ഭാഗികമായും, വള്ളിച്ചിറ വില്ലേജില്‍ 5 വീടുകളും, രാമപുരത്ത് 8 വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കുണിഞ്ഞി നെല്ലാപ്പാറ വെള്ളംനീക്കിപ്പാറ കല്ലംകുഴിയില്‍ രാജുവിന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.
മീനച്ചില്‍ താലൂക്കില്‍ 34 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഇലയ്ക്കാട് വില്ലേജില്‍-11, കുറിച്ചിത്താനം-3, രാമപുരം-8, കടനാട്-3, കുറവിലങ്ങാട്-1 വള്ളിച്ചിറ-5, തലനാട്-3, മൂന്നിലവ്-1 വീടുകളാണ് തകര്‍ന്നത്.
മരക്കൊമ്പ് വീണ് മരിച്ച തൊഴിലാളി കുര്യനാട് മുണ്ടിയാനിപ്പുറം ജോയിയുടെ(57) കുടുംബാംഗങ്ങള്‍ക്ക് റവന്യൂ അധികൃതര്‍ 10,000 രൂപയുടെ അടിയന്തരം ധനസഹായം നല്കി.
ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ പാലാ- രാമപുരം റോഡില്‍ മുണ്ടുപാലം ആയുര്‍വേദ ആശുപത്രിക്ക് സമീപം ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. കാറ്റില്‍ റോഡിലേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പ് ഒഴിവാക്കി പോകാന്‍ ശ്രമിക്കവേ എതിര്‍വശത്തുനിന്നും ലോറി വരുന്നത് കണ്ട് പിന്നിലേക്ക് എടുക്കുമ്പോള്‍ മറിയുകയായിരുന്നു. വീണുകിടന്ന ഓട്ടോയില്‍ ലോറി തട്ടിയെങ്കിലും ലോറി നിര്‍ത്താതെ പോയി. ഓട്ടോയാത്രക്കാരായ നെച്ചിപ്പുഴൂര്‍ കുറുമ്പനാട് മധുസൂദനന് (50), ബന്ധു പുന്നയ്ക്കപ്പടവില്‍ രാജപ്പന്റെ ഭാര്യ ഗീത (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുസൂദനന്റെ സഹോദരന് ഓട്ടോ ഡ്രൈവര്‍ മോഹനന്, രാജപ്പന് എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ഈരാറ്റുപേട്ട കൊച്ചേംപറമ്പില്‍ ഷാജി, കുടക്കച്ചിറ- അംബികാ വിലാസം അനിതാകുമാരി, അംബികാവിലാസം പുരുഷോത്തമന്, വലവൂര്‍- അഴകണ്ണിക്കുന്നേല് കുഞ്ഞുമോന്, മാപ്പലകയില്‍ തങ്കന്, മരങ്ങാട്ടുപള്ളി- ഈന്തനാകുഴി ഏലമ്മ, വാളിയാങ്കല്‍ ശശി, മുഞ്ഞാട്ട് തോമസ്, എള്ളങ്കിയില്‍ തോമസ്, പാലത്താനത്ത് പടിക്കല്‍ ആന്റണി,കോവ കാക്കനാട്ടുപറമ്പില്‍ ശശി, പാലക്കാട്ടുമല പറക്കുന്നേല്‍ ഗോപി, കറ്റുവെട്ടിയേല് അശോകന്, കുരുവിച്ചാട് സോമന്, കറ്റുവട്ടിയേല് ജനാര്ദ്ദനന്, തറയില്‍ കുട്ടപ്പന്, നെല്ലാപ്പാറ വെട്ടുകല്ലേല്‍ സെബാസ്റ്റ്യന്‍, വെള്ളംനീക്കിപ്പാറ മലയമുണ്ടയില് തങ്കച്ചന്, നീലൂര്‍ പുളിക്കല്‍ ജോഷി, കടനാട് കാക്കിയാനിയില്‍ മേരി, തലനാട് മാട്ടയില്‍ നബീസ, മാട്ടയില്‍ സുബൈര്‍, പുത്തന്‍പള്ളിയില്‍ മിനി, ഭരണങ്ങാനം പൊട്ടന്‍പ്ലാക്കല്‍ ചെല്ലപ്പന് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ഭരണങ്ങാനം പനച്ചിക്കല്‍ വേണു, മരങ്ങാട്ടുപള്ളി കുന്നുംപുറത്ത് ദാമോദരന്‍, കയ്യൂര്‍ പനച്ചിക്കല്‍ വേണു എന്നിവരുടെ തൊഴുത്തുകള്‍ തകര്‍ന്നു.
മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വീശിയടിച്ച കാറ്റില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. തേക്ക്, റബര്‍, ആഞ്ഞിലി, ജാതി, മഹാഗണി, പ്ലാവ്, വാഴ, മരച്ചീനി, പച്ചക്കറി കൃഷികള്‍ക്കും നാശമുണ്ടായിട്ടുണ്ട്. പാലക്കാട്ടുമല പുളിക്കിയില്‍ ജോഷി, പുളിക്കിയില്‍ ജോര്‍ജ് തോമസ്, ഇല്ലിക്കല്‍ തൈക്കുടത്തില്‍ ബാബു, പാലക്കാട്ടുമല പുളിക്കിയില്‍ ബാബു, ആണ്ടൂര്‍ കാഞ്ഞിരത്തറപ്പേല് സെബാസ്റ്റ്യന്‍, കേശവന്പിള്ള, മരങ്ങാട്ടുപള്ളി പാറപ്പുറത്ത് ഔസേപ്പ്, ചെട്ടിയശേരി ബാബു, മുതിരക്കാലായില്‍ ബിജോയി, കുന്നുംപുറത്ത് സുകുമാരന്‍, തൊണ്ടിക്കല്‍ ഷാജി, നെല്ലിക്കുന്നേല്‍ വിനോദ്, തൊണ്ടിക്കല്‍ മേരി, തറയില്‍ കുട്ടപ്പന്, മുഞ്ഞാട്ട് ഷാജി, ആണ്ടൂര്‍ വാളിയാങ്കല്‍ ശശികുമാര്‍, രാമച്ചനാട്ട് ജോസ്, ചെല്ലിപ്പറമ്പില് ദാമോദരന്‍, ഇല്ലിക്കുടിയില് കുര്യാച്ചന്, മരങ്ങാട്ടുപള്ളി തറപ്പില്‍ വിജയന്, പാറപ്പനാല്‍ അനില്‍, എള്ളംങ്കിലിയില് ടോമി, ഇലവനാക്കുടിയില് വാസവന്, ഭരണങ്ങാനം നരിക്കാട്ട് ടോമി, കാവുങ്കല്‍ തോമിസ്, മുണ്ടമറ്റത്ത് ടോമി എന്നിവരുടെ കൃഷികളാണ് നശിച്ചത്.
മരങ്ങാട്ടുപള്ളി മുതിരക്കാലായില്‍ ബിജോയിയുടെ പറമ്പില്‍ നിന്നിരുന്ന ആഞ്ഞിലി, തേക്ക്, ജാതി, പ്ലാവ് എന്നിവ കടപുഴകി വീണു. എള്ളംങ്കിയില് ടോമിയുടെ ഒന്നരയേക്കര്‍ സ്ഥലത്ത് നിന്നിരുന്ന റബര്‍, തേക്ക്, ആഞ്ഞിലി, മഹാഗണി എന്നിവ പൂര്‍ണ്ണമായും കടപുഴകി വീണു. കുന്നുംപുറത്ത് ദാമോദരന്‍ മരംവീണ് പൂര്‍ണ്ണമായും തകര്‍ന്നു.
കൃഷിനാശം സംഭവിച്ചവരുടെയും തകര്‍ന്ന വീടുകളും മോന്‍സ് ജോസഫ് എംഎല്‍എ, ആര്‍ഡിഒ സി.കെ. പ്രകാശ്, തഹസീല്‍ദാര്‍ ബാബു സേവ്യര്‍, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍, ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, കൃഷി ഓഫീസര്‍ റീനാ കുര്യന്, ജോണ്സണ് പുളിക്കീല്‍, പഞ്ചായത്തംഗങ്ങളായ സുധാമണി, തുളസീദാസ് എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: