ചിങ്ങവനം: റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു മണിക്കൂറിലേറെ ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ചിങ്ങവനം റെയില്‍ വേ സ്റ്റേഷന് വടക്ക് ഭാഗത്ത് ഓവര്‍ബ്രിഡ്ജിന് സമീപം ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുമോണ്ടായത്. മണ്ണെടുപ്പിനെ തുടര്‍ന്ന് കൂടുതല്‍ ഉയരത്തിലായ പ്രദേശത്ത് ശക്തമായ മഴയില്‍ വെള്ളം കുത്തിയൊഴുകിയത് മൂലം ഇളക്കിയിട്ടിരുന്ന മണ്ണും അതിനോടുകൂടി അരികിലത്തെ മണ്ണും ട്രാക്കിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ റെയില്‍വേ സ്റ്റേഷനിലും, ചിങ്ങവനം പോലീസിലും വിവരം അറിയിച്ചു.
തുടര്‍ന്ന് റെയില്‍വേ സീനിയര്‍ എന്‍ജിനീയര്‍ ബാബുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികളെത്തി മണ്ണു നീക്കം ചെയ്യല്‍ തുടങ്ങി. ചിങ്ങവനം എസ്ഐ, തോംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും, റെയില്‍വേ പോലീസും സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് ഈ സമയത്തോടിയ ട്രയിനുകള്‍ ചിങ്ങവനത്തും, ചങ്ങനാശേരിയിലും, കോട്ടയത്തും പിടിച്ചിട്ടു. അഞ്ചു മണിയോടെ മുപ്പത് കി.മി. സ്പീഡില്‍ ട്രയിന്‍ ഓടിത്തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: