ഉരുളികുന്നം: യോഗാദിനത്തോടനുബന്ധിച്ച് ഉരുളികുന്നം ശ്രീദയാനന്ദാ എല്‍.പി. സ്കൂള്‍ യോഗയുടെ പാഠങ്ങള്‍ക്കൊപ്പം കേരളീയതയുടെ പര്യായമായ കളരിപ്പയറ്റിനും തുടക്കം കുറിച്ചു. കരാട്ടെപോലുള്ള വിദേശീയ കലകള്‍ നാട്ടില്‍ പിടിമുറുക്കുമ്പോഴാണ് കേരളത്തിന്റെ സ്വന്തം കലയായ കളരിപ്പയറ്റ് പഠിക്കാന്‍ സ്കൂളിലെ കൊച്ചുകൂട്ടികള് കച്ചകെട്ടാന്‍ തയ്യാറായി ഇറങ്ങിയത്. ശരീരത്തെ ബലപ്പെടുത്തുന്നതോടൊപ്പം മാനസിക അച്ചടക്കവും ലക്ഷ്യമിടുന്നതാണിത്. സി.എസ്.കെ. കളരിയംഗം ലതികാ ഷിബിയാണ് ക്ലാസുകള്‍ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: