കോട്ടയം: യുഡിഎഫിനോട് മൃദുസമീപനമാണ് എന്‍എസ്എസിന് എന്ന് പ്രഖ്യാപിച്ച സുകുമാരന്‍ നായരുടെ രാഷ്ട്രീയ അജണ്ട സമുദായാംഗങ്ങള്‍ തിരിച്ചറിയണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ പറഞ്ഞു. സുരേഷഷഗോപിയെ അവഹേളിച്ച സുകുമാരന്‍ നായര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയിഡഡ് സ്കൂളുകളുടെ ഗ്രാന്റ് വര്‍ദ്ധിപ്പിച്ചു എന്നവകാശപ്പെടുന്ന ജനറല്‍ സെക്രട്ടറി എന്‍എസ്എസ്സിന് എത്ര സ്കൂളുകളുണ്ടെന്നും വ്യക്തമാക്കണം. കേരളത്തിലെ ഏറ്റവും ജനപ്രിയ നടനായ സുരേഷ് ഗോപിയെ പരസ്യമായി അപാമാനിച്ച സുകുമാരന്‍ നായരുടെ ധാര്‍ഷ്ട്യം അതിരുകടന്നതാണ്. ഇതിനെതിരെ നായര്‍ സമുദായാംഗങ്ങള്‍ തന്നെ രംഗത്തുവരണമെന്നും ബിജുകുമാര്‍ ആവശ്യപ്പെട്ടു.
ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, കുസുമാലയം ബാലകൃഷ്ണന്, ഡോ. പ്രവീണ്‍ ഇട്ടിച്ചെറിയ, വി.പി. മുകേഷ്, ഡി.എല്‍. ഗോപി, അഡ്വ. പി. രാജേഷ്, പി.ജെ.ഹരികുമാര്‍, റോയി കെ. തോമസ്, എം.എന്‍. അനില്‍കുമാര്‍, നാസര്റാവുത്തര്, ജോമോന് പനച്ചിക്കാട്, ഹരി കിഴക്കേക്കുറ്റ്, പ്രവീണ്‍ ദിവാകരന്, രാജേഷ്, രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: