കോട്ടയം: സ്ക്കൂള് പരിസരത്തും റോഡിന്റെ വശങ്ങളിലും അപകടകരമായി നില്ക്കുന്ന മരങ്ങള്‍ ഉടന്‍ വെട്ടി മാറ്റണമെന്ന് ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്മാന്മാരായും ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥ•ാര്‍ കണ്‍വീനറായും പി.ഡബ്ല്യൂ.ഡി റോഡ്, ഡി.ഇ.ഒ, തഹസീല്‍ദാര്‍മാര്‍ അംഗങ്ങളായ കമ്മറ്റി രൂപീകരിച്ചു. ജൂണ്‍ 29ന് രാവിലെ 11ന് അതത് ബ്ലോക്കുകളില്‍ യോഗം ചേര്‍ന്ന് നടപടികള്‍ ഉടന്‍ കൈക്കൊള്ളും.
ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ജൂലൈയില്‍ എരുമേലിയില്‍ യോഗം ചേരും. റോഡ്, ജല ബി.എസ്.എന്‍.എല്‍, ജലനിധി എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ജില്ലാ വികസന സമിതി യോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യും.
കാലവര്‍ഷത്തെ നേരിടാന്‍ ജില്ലയിലെ ദുരന്തനിവാരണസെല്‍ ശക്തമാണെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, എ.ഡി.എം. ടി. വി സുഭാഷ്, ആര്‍ഡിഓ കെ. സാവിത്രി, വന-ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതിനിധി മോഹന്‍ കെ നായര്‍, ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി തോമസ് കല്ലാടന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എച്ച് ഹനീഫാ, ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ആര് മോഹന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: