പാലാ: പാലാ കെഎസ്ആര്‍ടിസി സ്റ്റാന്റിലെ കക്കൂസ് പൊട്ടി ഒഴുകി അസഹ്യമായ ദുര്‍ഗന്ധം മൂലം ഇവിടെ എത്തുന്ന നൂറ് കണക്കിന് യാത്രക്കാരും പരിസരവാസികളും ദുരിതം അനുഭവിക്കുകയാണ്. പാലാമുനിസ്സിപ്പാലിറ്റിയുടെ ചുമതലയിലുള്ള കക്കൂസ് ആറ് മാസമായി പൊട്ടി ഒഴുകി ദുര്‍ഗന്ധം പരത്തുകയാണ്.പൊട്ടി ഒഴുകിയ മാലിന്യങ്ങള്‍ കൊണ്ട് കക്കൂസ് ഇരിക്കുന്ന സ്ഥലവും പരിസരവും നിറഞ്ഞിരിക്കുകയാണ്. മഴയത്ത് ഈ മാലിന്യങ്ങള്‍ ഒഴുകി ളാലം തോട്ടിലും അതുവഴി മീനച്ചിലാറിലും എത്തിച്ചേരുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രാധമിക ആവശ്യങ്ങള്ക്കായിഈ കക്കൂസ് മാത്രമാണുള്ളത് നൂറ് ശതമാനം ഫണ്ട് വിനിയോഗിച്ച് മുനിസിപ്പാലിറ്റിയില്‍ വികസനം പൂര്ണ്ണ് പാതയില്‍ എത്തിയെന്ന് മേനി പറയുന്നമുനിസിപ്പല് ഭരണാധികാരികള്‍ ഈ കാഴ്ച്ച കാണേണ്ടതാണ്. പാലായില്‍ ദിനം പ്രതി എത്തുന്ന സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉള്പടെയുള്ള ആയിരകണക്കിന് ആളുകള്‍ക്ക്. പ്രധമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മറ്റൊരു സംവിധാനവും പാലായില്‍ ലഭ്യമല്ല.പ്രധമികാവശ്യത്തിന് പലരും ഹോട്ടലുകളേയാണ് ആശ്രയുക്കുന്നത്.ലക്ഷകണക്കിന് രൂപ മുടക്കി പണിയിച്ച ഈ കക്കൂസുകള്‍ പ്രവര്‍ത്തനക്ഷമം അല്ലാതായിട്ട് വര്‍ഷങ്ങളായി. യൂസ് അന്റ് പേ കക്കൂസുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ വേണ്ട താത്പര്യം കാണിക്കാത്തത് മൂലം അവിടെയും വൃത്തിഹീനമാണ്. പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട മുനിസ്സിപ്പല്‍ ഹെല്‍ത്ത് വിഭാഗം ഇത് കണ്ടില്ലെന്ന് നടിക്കുകയണ്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നാണ് ഉദ്ധ്യഗസ്ഥരുടെ മറുപടി. നിരവധി പകര്‍ച്ച വ്യാധികള്‍ പിടി പെടുന്ന ഈ സമയത്ത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ നിസംഗത വലിയ ദുരിതങ്ങള്‍ക്ക് വഴിയൊഴുക്കും.കൗണ്‍സില്‍ അംഗങ്ങള്‍ പുതിയ തിരഞ്ഞെടുപ്പിന്റ തിരക്കിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: