ചെന്നൈ: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന‘കൈലാസനാഥന് ടി.വി. പരമ്പരയുടെ 750 ാം എപ്പിസോഡിന്റെ വിജയഘോഷം നടന്നു.‘ലൈഫ് ഓക്കെ എന്ന ഹിന്ദി ചാനലില്‍ സംപ്രേഷണം ചെയ്ത‘ദേവോം കി ദേവ് മഹാദേവ്’ എന്ന ഹിന്ദി പരമ്പരയാണ് മലയാളത്തില്‍ മൊഴി മാറ്റി
‘കൈലാസനാഥനായി എത്തിയത്. ഈ പരമ്പര, മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ചെന്നൈ തന്വി മീഡിയയാണ് വിജയാഘോഷം സംഘടിപ്പിച്ചത്. 2012 – ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ ‘കൈലാസനാഥന്’ മലയാളികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ടി. വി. പരമ്പരകളില്‍ ഒന്നാണ്.
മഹാദേവന് ശബ്ദം നല്കിയ നാദം ശ്രീകുമാര്‍, പാര്‍വ്വതിക്ക് ശബ്ദം നല്കിയ സിജി, ദക്ഷപ്രജാപതിക്ക് ശബ്ദം നല്കിയ നടന് കെ. പി. ഉമ്മറിന്റെ മകന് റഷീദ് ഉമ്മര്‍,തന്വി മീഡിയയുടെ മേജര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായ പ്രവീണ്‍, വിനോദ്, ഗ്രേസി സിജു ‘മന്ത്രവാദി സീരിയലിലെ നടനായ ശ്രീകാന്ത് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: