കൊച്ചി: ബാംഗ്ലൂരിലെ സായ് വിദ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ഐഇഇഇയുടെ സഹരണത്തോടെ ഇലക്ട്രോണിക്സ്-കമ്മ്യൂണിക്കേഷനില്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി വിഎല്‍എസ്ഐ പഠന പദ്ധതി ആരംഭിക്കുന്നു.
ബല്‍ഗാം വിശ്വേശരയ്യ ടെക്നോളജി യൂണിവേഴ്സിറ്റി അഫിലിയേഷനുള്ളതാണ് എസ്വിഐടി.
ഐഇഇഇ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടൊമേഷന് ലാബ് സൗകര്യങ്ങള്‍ എസ്വിഐടി, ഐഇഇഇയുമായി ചേര്‍ന്ന് കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്.
വിഎല്‍എസ്ഐ എന്‍ജിനീയര്‍മാര്‍ക്കുള്ള ലോജിക് ഡിസൈന്‍, വെരിലോഗ് ഉപയോഗിച്ചുള്ള ആര്‍ടിഎല്‍ വേരിഫിക്കേഷന്, സ്റ്റാറ്റിക് ടൈമിങ് അനാലിസിസിന്റെ അടിസ്ഥാനങ്ങള്‍ തുടങ്ങിയ കോഴ്സുകളിലാണ് ആരംഭിക്കുന്നത്. വിവരങ്ങള്‍ക്ക് https://blendedlearning.ieee.or-g
പ്രതികരിക്കാൻ ഇവിടെ എഴുതുക: