മൂവാറ്റുപുഴ: 70തോളം കുട്ടികളുമായിട്ടാണ് സ്കൂള്‍ ബസ്സുമായി ഡ്രൈവര്‍ അയ്യപ്പന്‍കുട്ടി യാത്ര തുടങ്ങിയത്. എന്നും പതിവുപോലെയുള്ള കുട്ടികളുടെ ചിരിയും പാട്ടും ഒച്ചയും കേട്ടുള്ള സ്കൂള്‍ ബസ് ഓടിച്ചു പോയത് വന്ദുരന്തത്തിലാണെന്ന് ഇപ്പോ ഴും വിശ്വസിക്കാന്പറ്റാത്ത അവസ്ഥയിലാണ് ഡ്രൈവര്‍.
നെല്ലിമറ്റത്ത് എത്തുമ്പോള്‍ ബസ്സില്‍ 12 കുട്ടികളാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് തന്റെ മുന്നില്‍ ഇലകളും ചില്ലകളും മുമ്പിലേയ്ക്ക് ചിതറിവീഴുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. കാറ്റിന്റെ ശക്തിയില്‍ ഇലപൊഴിയുന്നതാണെന്ന് മനസ്സില്‍ കരുതി. പെട്ടെന്നാണ് ഡ്രൈവിംഗില്‍ കൈവിറച്ചുപോയത്. പിന്നിലെന്തോ വന്‍ശബ്ദത്തോടെ ഇടിച്ച് പതിക്കുന്നതും കൂട്ടക്കരച്ചിലുമാണ് കേട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു. തിരിഞ്ഞ് ഒറ്റനോട്ടമെ നോക്കാന്‍ കഴിഞ്ഞുള്ളു. എന്ത് ചെയ്യണം ആരെവിളിക്കണം എന്നറിയാത്ത മാനസികാവസ്ഥയിലായിരുന്നു. ക്യാബിന്റെ വലതുഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്ത നിലയിലായിരുന്നു.
രക്ഷക്കെത്തിയവര് ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് അടിച്ച്പൊളിച്ച് പുറത്തേക്കെടുക്കുകയായിരുന്നു. അബോധമനസ്സില്‍ എന്തെന്നറിയാതെ നിന്ന എന്നെ ആശ്വസിപ്പിക്കുകയായിരുന്നു പലരും. ഓര്‍മ്മ വീണ്ടെടുത്തതോടെ എന്റെ കുട്ടികള്‍ക്ക് എന്തുപറ്റിയെന്ന് അലറിക്കരഞ്ഞുകൊണ്ട് നോക്കിയപ്പോള്‍ വന്‍ദുരന്തമാണ് കണ്ടത്.
അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നകാഴ്ചയാണ് കാണേണ്ടിവന്നത്. പരുക്കേല്‍ക്കാതെ കുട്ടികളെയും ആയയെയും എന്നെയും നാട്ടുകാര്‍ സമീപത്തെ കടയില്‍ ഇരുത്തുകയായിരുന്നു. ആ അപകടാവസ്ഥകണ്ട് ദുഖിക്കാന്‍ മാത്രമാണ് എനിക്ക് കഴിഞ്ഞുള്ളു. മുമ്പ് ലോറിയും ബസ്സും ഓടിച്ചപ്പോഴും ഇതുപോലൊരു ദുരന്തം ഉണ്ടായിട്ടില്ലെന്ന് അയ്യപ്പന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: