ലണ്ടന്‍: ആഗോള സമ്പദ്വ്യവസ്ഥ 1930കളിലേതിനു സമാനമായ മഹാമാന്ദ്യത്തിനരുകിലെന്ന് (ഗ്രേറ്റ് ഡിപ്രഷന്) റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. സമകാലിക ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പുതിയ കളി നിയമങ്ങള്‍ (റൂള്‍സ് ഓഫ് ഗെയിം ) നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിയാത്മക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമത്തിനിടെ നമ്മള് മുപ്പതുകളിലെ പ്രശ്നങ്ങളിലേക്ക് പതിയെ വഴുതുന്നതായി ആശങ്കയുണ്ട്, ലണ്ടന്‍ ബിസിനസ് സ്കൂളിലെ സമ്മേളനത്തില്‍ രഘുറാം രാജന് പറഞ്ഞു.
വ്യാവസായിക രാജ്യങ്ങള്‍ മാത്രമല്ല ഉയര്‍ന്നുവരുന്ന വിപണികളും ഗ്രേറ്റ് ഡിപ്രഷന്റെ സാധ്യതകളെ അഭിമുഖീകരിക്കുന്നു. ഇപ്പോഴത് ലോകത്തിന്റെ മുഴുവന്‍ പ്രശ്നമാണ്.
ആഗോളമാന്ദ്യത്തിന് തടയിടാന്‍ ഉതകുന്ന പുതിയ നിയമങ്ങള്‍ ആവിഷ്കരിക്കുന്നതിനെ കേന്ദ്രീകരിച്ച് ഊഹാപോഹങ്ങള്‍ക്കില്ല. ഇതു സംബന്ധിച്ച് അന്താരാഷ്ട്രതല ചര്‍ച്ചകളും ധാരണകളും വേണം. ആഴമേറിയ ഗവേഷണങ്ങ ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമാവണമതെന്നും രഘുറാം രാജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: