കൊച്ചി: ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക് എച്ച് സാമൂഹ്യസേവനരംഗത്തും വിദ്യാഭ്യാസരംഗത്തും 100 വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷങ്ങള്‍ ടോക് എച്ച് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കും. വൈറ്റില ടോക് എച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ ടോണി ചമ്മണി മുഖ്യപ്രഭാഷണം നടത്തും.
1972ല്‍ സ്ഥാപിതമായ ടോക് എച്ച് ഇന്ത്യ 43 വര്‍ഷങ്ങളായി വിദ്യാഭ്യാസരംഗത്തും സാമൂഹ്യസേവനരംഗത്തും സജീവമാണ്. 1992ല്‍ ത്യപ്പൂണിത്തുറയിലും പുനലൂരിലും ടോക് എച്ച് പബഌക് സ്കൂളുകള്‍ സ്ഥാപിതമായി. 2002ല്‍ ആരക്കുന്നത്ത് എഞ്ചിനീയറിങ്ങ് കോളേജും 2008-ല്‍ പിറവത്ത് പബഌക് സ്കൂളും സ്ഥാപിച്ചു. മേല്പറഞ്ഞ സ്ഥാപനങ്ങളില്‍ എല്ലാം കൂടി 10000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സമൂഹ വിവാഹം, നിരാലംബരരായ രോഗികള്ക്ക്വൈദ്യസഹായം, നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍പഠന സഹായം, ഭവനരഹിതര്‍ക്ക് പാര്‍പ്പിട സൗകര്യം എന്നിവ ഒരുക്കും. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉപരാഷ്ട്രപതി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിദ്യാഭ്യാസ-സാമൂഹ്യ രംഗത്തെ നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് 2015 ഡിസംബറില്‍ നടത്തുമെന്നും ഡോ. കെ വര്‍ഗീസ്, ഡോ. അലക്സ് മാത്യു, സിഎ എബ്രഹാം തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: