കോട്ടയം: സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമായ കോട്ടയം ജില്ലാ ആശുപത്രി അവഗണനയുടെ കേന്ദ്രമാകുന്നുവെന്ന് ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.കെ രവീന്ദ്രന് പറഞ്ഞു. ബിജെപി കോട്ടയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയോടുള്ള അവഗണനക്കെതിരെ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥലം എംഎല്‍എ ഉള്‍പ്പെടെ നാലു മന്ത്രിമാരുള്ള കോട്ടയത്തെ ഈ ആതുരാലയത്തോടുള്ള അവഗണന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ബിജെപിമുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍ സുഭാഷ് അധ്യക്ഷതവഹിച്ചു. കെ.കെ മണിലാല്‍, എസ്. രതീഷ്, പി.ജെ ഹരികുമാര്‍, ബിനു ആര്. വാര്യര്‍, രാധാകൃഷ്ണന് കുടമാളൂര്‍, കുസുമാലയം ബാലകൃഷ്ണന്, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, എസ്. രാധാകൃഷ്ണന്, കെ.എല്‍ സജീവന്, സുമാ മുകുന്ദന്, സിന്ധു, നാസര്‍ റാവുത്തര്‍, ഡോ. പ്രവീണ്‍, രാജേഷ് കൈലാസം, ഷാജി തൈച്ചിറ, ടി.ആര് സുഗുണന്, ജോമോന്, അരുണ്‍ മൂലവട്ടം, പ്രവീണ്ദിവാകരന്, തുളസീധരന്‍, ഹരി കിഴക്കേക്കൂറ്റ്, ആര്.രാജു, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: