മുദ്രാ ബാങ്ക്: സമഗ്ര വളര്‍ച്ചയില്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്കും പങ്കു വഹിക്കാനുള്ളതിനോടൊപ്പം, അനൗപചാരിക മേഖലയിലെ സ്ഥാപനങ്ങളും പരമാലധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. അതിനായാണ് മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റിഫിനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്, 20,000 കോടി രൂപ സഞ്ചിത ആരംഭിച്ചത്.
പ്രധാന്‍മന്ത്രി മുദ്രാ യോജനയിലൂടെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കിയിരുന്ന സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാനുള്ള ഉത്തരവാദിത്തം മുദ്ര ബാങ്കിനായിരിക്കും. പട്ടികജാതി/ പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കായിരിക്കും പദ്ധതി പ്രകാരമുള്ള പണമിടപാടുകളില്‍ മുന്‍ഗണന ലഭിക്കുക. 2015 ഏപ്രില്‍ 8 ന് ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഔദ്യോഗിക സാമ്പത്തിക സംവിധാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്രാമങ്ങളുള്‍പ്പെടെ 1,54,000 കേന്ദ്രങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന
തപാല്‍ ശൃംഖലയെ ഉപയോഗപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: