കാഞ്ഞങ്ങാട്: ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തെ ചവറ്റുകൊട്ടയിലിട്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ പൊരുതി ജനാധിപത്യം വീണ്ടെടുത്തത് സംഘ പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കെ.മാധവന് ഫൗണ്ടേഷണ്റ്റെയും തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെണ്റ്ററി അഫയേഴ് സി ണ്റ്റെയും ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ നടന്ന രാഷ്ട്രീയ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് പറയുന്ന കമ്മ്യൂണിസ്റ്റുകളില്‍ ഒരു വിഭാഗം ഇന്ദിരാഗാന്ധിയോട് കൂറ് പ്രഖ്യാപിച്ചപ്പോള്‍ മറുവിഭാഗം മാളത്തിലായിരുന്നു. കഴിഞ്ഞ ൧൦ കൊല്ലമായി കോണ്‍ഗ്രസ്സ് ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യത്തിണ്റ്റെ ശ്രീ കോവിലായ പാര്ലമെണ്റ്റിനെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയെ പോലും കൂട്ടിലടച്ചതുപോലെയാക്കി. ഇവിടെ കാണുന്ന മതേതരത്വം കപടമാണ്. കോണ്ഗ്രസ്സുകാര് കൊന്നത് ആയിരക്കണക്കിന് സിക്കുകാരെയാണ്. കോണ്‍ഗ്രസ്സുകാരനായ എ.കെ.ആണ്റ്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മാറാട് എട്ട് ഹിന്ദുക്കളെ കൊന്നത്. ൧൬ വര്‍ഷമായി ആസ്സാമില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാണ്. എന്നിട്ടും ഒരു കോടതിയും അന്വേഷണ ഏജന്‍സികളും കുറ്റക്കാരനാണെന്ന് കണ്ടെത്താത്ത നരേന്ദ്രമോദിയെ വര്‍ഗ്ഗീയ വാദിയെന്നും രക്തദാഹിയെന്നും വിളിക്കുന്നു. ഇത്തരം കപടന്മാരായ മതേതര വാദികളാണ് ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയെന്നും സുരേന്ദ്രന് പറഞ്ഞു. ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണ്ണലിസം ചെയര്മാന് ശശികുമാര്‍ വിഷയം അവതരിപ്പിച്ചു. എഴുത്തുകാരന് സക്കറിയ, മുന്‍മന്ത്രി ബിനോയ് വിശ്വം, സിപിഎം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഇ.ചന്ദ്രശേഖരന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ.ശ്രീധരന് സ്വാഗതവും സായി ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: