ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നേത്രരോഗ വിഭാഗവും ഇന്നലെ മുതല്‍ പൂട്ടി. ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന് ഒന്നര മാസത്തോളമായി ഓര്‍ത്തോ വിഭാഗവും പൂട്ടികിടക്കുകയാണ്. ഇവിടെ ഇതുവരെ പുതിയ ഡോക്ടറെ നിയമിച്ചിട്ടില്ല. ഇതിനിടയിലാണ് ഏക നേത്രരോഗ വിഭാഗം ഡോക്ടറെയും ബുധനാഴ്ച്ച സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നിത്യേന 75 ഓളം രോഗികള്‍ ചികിത്സതേടിയെത്തുന്ന വിഭാഗമാണിത്. ആഴ്ച്ചയില്‍ ഒരു ഡസന്‍ വരെ സര്‍ജറിയും നടക്കാറുണ്ട്. നേത്രരോഗത്തിന് ചികിത്സതേടിയെത്തുന്നവര്‍ ജനറല്‍ ഡോക്ടര്‍മാരെയും അത്യാഹിത വിഭാഗം ഡോക്ടര്‍മാരെയും കാണേണ്ട അവസ്ഥയാണ്. നാലര വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും അതിന്റെ യാതൊരു വിധ ആനുകൂല്യങ്ങളും ഇവിടെയുണ്ടായിട്ടില്ല.
ഡോക്ടര്‍മാരുടെ എണ്ണം പോലും ഇപ്പോഴും താലൂക്ക് ആശുപത്രിയുടേതിന് സമമാണ്. 75 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഉള്ളത് 27 പേരാണ്. ഇതിനിടയിലാണ് ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ വിരമിച്ചിട്ടും പകരക്കാരെ നിയോഗിക്കാത്തതും നേത്രരോഗ വിഭാഗത്തിലെ ഏക ഡോക്ടറെ സ്ഥലം മാറ്റിയതും. രണ്ട് ഗൈനക്കോളജിസ്റ്റുമാരില്‍ ഒരാള്‍ക്കും ഒരു അനസ്തേഷ്യസ്റ്റിനും സ്ഥലം മാറ്റമായിട്ടുണ്ട്. രണ്ട് പേര് പ്രസവാവധിയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: