ഈരാറ്റുപേട്ട: ഓപ്പറേഷന് കുബേരയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയിലായി. മുട്ടം പുതുക്കുഴി ബെന്നി(40)യെയാണ് സിഐ സി.ജി സനല്‍കുമാര്‍, എസ്ഐ സുരേഷ് വി.എ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തലപ്പലം നരിയങ്ങാനം കുറ്റിയാനിക്കല്‍ ജോര്‍ജുകുട്ടി ജില്ലാ പൊലീസ് മേഥാവിയ്ക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. 2013ല്‍ പ്രതിമാസം 8000 രൂപ പലിശയ്ക്ക് ജോര്‍ജുകുട്ടി ബെന്നിയില് നിന്നും 29 ലക്ഷം രൂപ വായ്പ വാങ്ങുകയും ഈടായി രണ്ട് മുദ്രപ്പത്രങ്ങളും രണ്ട് ചെക്കും നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ 27 ലക്ഷം രൂപ മുതലായി ബെന്നിയ്ക്ക് തിരികെ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇനിയും 12 ലക്ഷം രൂപയും പലിശയും ലഭിക്കണമെന്ന് ബെന്നി ആവശ്യപ്പെടുകയും വീട്ടിലെത്തിയും ഫോണില്‍ക്കൂടിയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ച് എസ്പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബെന്നിയെ അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: