കൊല്ലം: നഷ്ടപ്പെടുന്ന മാനുഷികമുല്യങ്ങള്‍ പുനഃസൃഷടിക്കാനായി ഒരു ഭാരത പര്യടനം. മുന്‍കൂട്ടി നിശ്ചയിക്കലോ ഒരുക്കങ്ങളോ ഇല്ല. മനുഷ്യമനസ്സില്‍ നന്മയുടെ വിത്ത് പാകി യൊരു യാത്ര. കൊടുംചൂടും തണുപ്പും വകവെയ്ക്കാതെ, ലക്ഷ്യബോധത്തില്‍ വിള്ളല്‍ വീഴാതെ തുളസീകൃഷ്ണും കണ്ണനും ഇന്നലെ കൊല്ലത്ത് എത്തി. കണ്ണന് എന്നത് തുളസികൃഷ്ണന് ഉത്തര്‍പ്രദേശത്തില്‍ നിന്ന് യാത്രയ്ക്കിടയില്‍ ലഭിച്ച കാളയാണ്. കൂടാതെ ജമ്മുവില്‍ നിന്നും കല്ലില്‍ തീര്‍ത്ത ശിവലിംഗവും ഒപ്പമുണ്ട്.
കയ്യിലെ ബോര്‍ഡുകളില്‍ സ്നേഹസന്ദേശം നിറച്ച വാക്കുകളാണ് തുളസികൃഷ്ണന്റെ യാത്രയുടെ ലക്ഷ്യം നമുക്ക് മനസിലാക്കിത്തരുന്നത്. 2010 ഒക്ടോബറിലാണ് തിരുവല്ല സ്വദേശി തുളസികൃഷ്ണന് നന്മയുടെ വിത്ത് പാകാനായി ഭാരത പര്യടനത്തിന് പുറപ്പെട്ടത്. കന്യാകുമാരിയില്‍ നിന്നും യാത്ര ആരംഭിച്ച് കശ്മീരിലെത്തി തിരികെ കന്യകുമാരിയിലേക്കുള്ള യാത്രയിലാണ് ഈ യുവഋഷി ഇന്നലെ കൊല്ലം നഗരത്തിലെത്തിയത്. ആര്‍ഷഭാരതസംസ്കാരം ആത്മാഞ്ജലിയെന്നതാണ് പദയാത്രയുടെ നാമം.
ദൈനംദിനം 40 കിലോമീറ്റര്‍ വരെയുള്ള നടത്തം. ഒരോ ചുവടുവെപ്പിലും ഭാരതസംസ്കൃതിടോയുള്ള അതിയായ സ്നേഹം. അതാണ് തുളസികൃഷ്ണന്റെ യാത്രയുടെ പ്രത്യേകത. എട്ടു മാസമെടുത്താണ് കന്യകുമാരിയില്‍ നിന്ന് കാശ്മീരിലെത്തിയത്. യാത്രയില്‍ വഴിയമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പൊതുനിരത്തുകളിലും അന്തിയുറക്കം. പ്രഭാതത്തില്‍ കുളിച്ച് ശുദ്ധിയായി. ശുഭ്രവസ്ത്രധാരിയായി യാത്ര തുടങ്ങും. ഭാഷയോ വേഷമോ യാത്രക്ക് പ്രശ്നമല്ലെന്നാണ് തുളസികൃഷ്ണന് പറയുന്നത്.
സ്നേഹബന്ധങ്ങള്‍ക്ക് അത് ബാധകമല്ലെന്നതാണ് തന്റെ അഭിപ്രായമെന്നും അനുഭവമെന്നും തുളസികൃഷ്ണന് പറയുന്നു. ഭാരതചരിത്രത്തിന്റെ സുവര്‍ണ ഇടങ്ങള്‍, മഹാക്ഷേത്രങ്ങള്‍, സംസ്കാരികകേന്ദ്രങ്ങള് ഇവിടങ്ങളിലൊക്കെ എത്താന്‍ തുളസികൃഷ്ണന് മറന്നില്ല. വഴിയില്‍ പരിചയപ്പെടുന്നവരുടെ സഹായം തനിക്ക് ലഭിക്കുന്നുണ്ട്. മഹേശ്വരന് കൂട്ടിനുള്ളപ്പോള്‍ എന്ത് ഭയക്കാനാണെന്ന് തുളസി പറഞ്ഞു. രാമേശ്വരം വഴി യാത്ര കന്യാകുമാരിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: