ചവറ: ഐആര്ഇക്കുവേണ്ടി ഭൂമി നല്കിയ കുടുംബം പുനരധിവാസത്തിനായി ഐആര്‍ഇ റോഡില്‍ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. കയറിക്കിടക്കാന്‍ ഇടം തരണം എന്നാവശ്യപ്പെട്ട് ഭിന്നശേഷിയുളള മകളുമായിട്ടാണ് അച്ഛനുമമ്മയും പ്രതിഷേധമുയര്‍ത്തിയത്. പിന്തുണയുമായി നാട്ടുകാരും ഒരുവിഭാഗം കമ്പനി ജീവനക്കാരും എത്തി.
കരിത്തുറ കടവില്‍ വീട്ടില്‍ തോമസ്, ഭാര്യ, ഭിന്നശേഷിയുളള മകള്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കമ്പനിയില്ക്കയറാന് പറ്റാതായി. സംഭവമറിഞ്ഞ് ചവറ സിഐ ബിനുശ്രീധറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന് കുടുംബം തയ്യാറായില്ല.ഇതോടെ ഭൂമി നഷ്ടപ്പെട്ട മറ്റ്ചിലരും സംഘടിച്ചതോടെ സമരം ശക്തമായി.
പതിനഞ്ച്വര്‍ഷം മുമ്പ് ഇവരുടെ വസ്തുവും വീടും ഖനനത്തിനായി വിട്ടു നല്‍കിയതാണ്. എന്നാല്‍ തങ്ങളെ ഉദ്യോഗസ്ഥര്‍ പല കാരണങ്ങള്‍ പറഞ്ഞ് പുനരധിവസിപ്പിക്കാതിരിക്കുകയാണെന്ന് ഈ കുടുംബം ആരോപിക്കുന്നു. തോമസും കുടുംബവും ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൃത്യമായി വാടക നല്‍കാന്‍പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പുനരധിവാസഭൂമി കമ്പനി ഉടന്‍ നല്‍കണമെന്ന് അധികൃതരോട് പലകുറി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ ചര്‍ച്ചയില്‍ ഭൂമി വിട്ടുനല്‍കിയവരെ പുനരധിവസിപ്പിക്കാമെന്ന വ്യവസ്ഥ നടപ്പാക്കിയില്ലെന്ന് കുടുംബത്തിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ അധികൃതര്‍ സമീപത്തെ വസ്തുവില്‍ ഷെഡ് വെച്ച് താമസിക്കുവാന്‍ സമ്മതം നല്കി. തുടര്‍ന്നാണ് കുടുംബം സമരത്തില്‍ നിന്ന് പിന്മാറിയത്. ചര്‍ച്ചെക്കെത്തിയ ഉദ്യാഗസ്ഥര്‍ തങ്ങള്‍ നിസഹായരാണന്നും തീരുമാനം എടുക്കേണ്ടത് സര്ക്കരാണന്നും സമരക്കാരോട് പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവരെ ഉടന്‍ പുനരധിവസിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: