കോട്ടയം: സ്വര്‍ഗ്ഗീയവിരുന്നിന്റെ ആരാധനയ്ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിട്ടും നാഗമ്പടത്തെ സ്ഥലത്ത് മതപരിവര്‍ത്തന കേന്ദ്രത്തിനുള്ള നിര്‍മ്മാണാനുമതി മുന്‍ ജില്ലാ കളക്ടര്‍ നിരസിച്ച് ഉത്തരവിട്ടിട്ടും സ്വര്‍ഗ്ഗീയവിരുന്നിനെ നിലവിലെ കളക്ടര്‍ ചട്ടം ലംഘിച്ച് വഴിവിട്ട് സഹായിക്കുകയാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പൂഴിമേല്‍ രണരാജന്‍ ആരോപിച്ചു. നാഗമ്പടത്തെ സ്ഥലത്ത് നിയമം ലംഘിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡിനെതിരെ നിരവധിതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാത്ത കളക്ടറുടെ നിലപാട് സ്വര്ഗ്ഗീയവിരുന്നിനോടുള്ള വിധേയത്വത്തിന്റെ തെളിവാണ്. ചില സമുദായ സംഘടനകളുമായി ചേര്‍ന്ന് ഹിന്ദുഐക്യവേദിയുടെ പ്രതിഷേധങ്ങളെ കായികമായി നേരിടാനുള്ള മന്ത്രിയുടെയും സ്വര്‍ഗ്ഗീയവിരുന്നിന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും മുന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കം ദൂരവ്യാപകമായ ഭവിഷ്യത്ത് ക്ഷണിച്ചുവരുത്തുമെന്നും രണരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: