നാട്ടകം: യുഡിഎഫ് സര്‍ക്കാരിനെതിരായ എബിവിപി സമരത്തെ അക്രമിച്ചൊതുക്കാന്‍ എസ്എഫ്ഐ ശ്രമം. വിദ്യാഭ്യാസ അഴിമതിക്കും മൂല്യച്യുതിക്കും നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍റബ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തി. ഇതിന്റെ ഭാഗമായി നാട്ടകം ഗവ.കോളേജില്‍ നടന്ന വിദ്യാഭ്യാസ ബന്ദില്‍ പരക്കെ അക്രമം. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഒരുസംഘം വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ള ഗുണ്ടകളും യാതൊരു പ്രകോപനവുമില്ലാതെ കോളേജിനകത്തു കയറി അക്രമം നടത്തുകയായിരുന്നു. പ്രിന്‍സിപ്പള്‍ അവധിയായതിനാല്‍ പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജിന് സ്ട്രൈക്ക് നോട്ടീസ് കൊടുക്കാന്‍ പോയപ്പോഴായിരുന്നു അക്രമത്തിന് എസ്.എഫ്.ഐക്കാര്‍ തുടക്കമിട്ടത്. കുട്ടികളുടെ പൊതുവിദ്യാഭ്യാസം അഴിമതി മുക്തമാക്കുകയും പാഠപുസ്തകം അച്ചടി വിതരണം ഉടന്‍ നടത്തുക, എസ്സി-എസ്ടി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപന്റ്, ലംപ്സംഗ്രാന്റ് എന്നിവ കാലോചിതമായി വര്‍ദ്ധിപ്പിക്കുക, യൂണിവേഴ്സിറ്റി അധ്യാപക-അനധ്യാപക നിയമനങ്ങള്‍ രാഷ്ട്രീയ അഴിമതി വിമുക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്തിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ട എല്ലാ സഹായങ്ങളും രാഷ്ട്രീയഭേദമില്ലാതെ അനുകൂലിക്കേണ്ടതിനുപകരം വിദ്യാഭ്യാസവകുപ്പിന്റെ ഈ അഴിമതിയെ അനുകൂലമായി വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ് എസ്.എഫ്.ഐ എന്ന ഈ വിദ്യാര്‍ത്ഥി സംഘടന ചെയ്യുന്നത്. എസ്.എഫ്.ഐ ക്കാര് യാതൊരു പ്രകോപനവുമില്ലാതെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് അക്രമം അഴിച്ചുവിടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കു പറ്റുന്നതും തലയ്ക്കടിയേറ്റു വീഴുന്നതും മറ്റും കണ്ട് ഒരു പെണ്‍കുട്ടി ബോധംകെട്ടു വീഴുകയും ചെയ്തു. അധ്യാപകനും പരുക്കുപറ്റി. ആണ്‍കുട്ടികളെ മാത്രമല്ല, പെണ്‍കുട്ടികളുടെ നേരെയും ഈ അക്രമികള്‍ തേര്‍വാഴ്ച നടത്തി. ഈ അക്രമത്തിന് നേതൃത്വം കൊടുത്തവര്ക്കുവേണ്ട ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. എസ്.എഫ്.ഐക്കാരുടെ അതിക്രൂരമായ അക്രമണത്തില്‍ ചരണ്‍, നന്ദഗോപാല്‍, അനന്തു, ശ്യാം, ഗോവിന്ദ് എന്നിവര്‍ക്ക് സാരമായ പരുക്കുകളുണ്ടായി. തലയ്ക്കും നടുവിനും ശരീരഭാഗങ്ങളിലുമാണ് കൂടുതല്‍ പരുക്ക് സംഭവിച്ചിരിക്കുന്നത്. പരുക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: