കോട്ടയം: വയസ്കരക്കുന്നിലെ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ മതില് ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിലാണ് മതില് തകര്‍ന്നത്. വളരെയധികം പഴക്കമാര്‍ന്ന മതില് തകര്‍ച്ചയുടെ വക്കിലായിരുന്നു. മഴ ശക്തമായതോടെ ഒരുഭാഗത്തെ മതില് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. പഴയ ബോട്ടുജെട്ടിയിലേക്കും മറ്റും പോകുന്ന നിരവധി യാത്രക്കാര്‍ ഈ വഴി പോകുന്നുണ്ട്. വാഹനങ്ങള്‍ സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് മതില് ഇടിഞ്ഞ് വീണത്. ഈ സമയത്ത് വഴിയാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: