ഈരാറ്റുപേട്ട: പോലീസുകാര്‍ക്ക് വിശ്രമിക്കാനും താമസിക്കാനുമായി പണിത ക്വാട്ടേഴ്സുകള്‍ ഇടിഞ്ഞുപൊളിഞ്ഞ് കാടുകയറി നശിച്ചു. രണ്ടു മുറികളും അടുക്കളയുമുള്ള 35 വീടുകള്‍ നിര്‍മ്മിച്ചത് 35 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. എന്നാല്‍ ഇവയില്‍ ഉപയോഗിക്കാന്‍ കൊള്ളാവുന്നത് 11 എണ്ണം മാത്രാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വീടുകള്‍ ഇപ്പോള്‍ പോലീസുകാര്‍ തെന്ന നന്നാക്കുന്നത് കൊണ്ടാണ് ഇതും നശിക്കാതെയിരുക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് 12 വര്‍ഷമായി. വീടുകളുടെ ശോചനീയാവസ്ഥമൂലം പലരും ഇവിടെ നിന്നും ഒഴിഞ്ഞു പോയതോടെയാണ് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നത്. പലരും വാടകവീടുകളെ ആശ്രയിക്കുകയാണ് ഇപ്പോള്‍ വേനല്‍ക്കാലത്ത് പ്ലാസ്റ്റിക് പടുതകളും മറ്റും വിരിച്ച് ഉപയോഗിക്കാമെങ്കിലും മഴക്കാലത്ത് ദുരിതപൂര്‍ണ്ണമാണ്. നിലവിലുള്ള 35 വീടുകളിലും രേഖകളനുസരിച്ച് പൊലീസുകാര്‍ താമസിക്കുന്നുണ്ട്. ഇതിനായി ഇവരുടെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കുന്നുണ്ട്. പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ അടിയന്തര ആവശ്യം വരുമ്പോള്‍ പൊലീസുകാരെ ലഭിക്കാതെ വരുന്നു. രണ്ടര ഏക്കറോളം വരുന്ന സഥലം ഇപ്പോള്‍ കാടുപിടിച്ചുകിടക്കുകയാണ്. തകര്‍ന്ന വീടുകള്‍ക്ക് മുകളില്‍ വള്ളികളും പടര്‍പ്പുകളും കയറി ഇതുവഴി നടന്നുപോകാന്‍ പോലും പേടിക്കേണ്ട സ്ഥിതിയാണുള്ളത്. അടിയന്തരമായി വീടുകള്‍ നന്നാക്കി ഉപയോഗയോഗ്യമാക്കുതിന് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: