കോട്ടയം: ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനസംഘം സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ സമ്മേളനം നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ടി.എന്‍. ഹരികുമാര്‍, ജില്ലാ സെക്രട്ടറി കെ.കെ. മണിലാല്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബിനു ആര്. വാര്യര്‍, പി.ജെ. ഹരികുമാര്‍, സംസ്ഥാന കൗണ്‍സിലംഗം കുസുമാലയം ബാലകൃഷ്ണന്, വി.പി. മുകേഷ്, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, ഡി.എല്‍. ഗോപി, കെ.സി.സജീവന്, ഡോ. പ്രവീണ്‍ ഇട്ടിച്ചെറിയ, ടി.ആര്. സുഗുണന്, നാസര്‍ റാവുത്തര്‍, ഷാജി തൈച്ചിറ, പ്രശാന്ത് മാങ്ങാനം, നന്ദകുമാര്‍, മുത്ത് , റോയ് കെ. തോമസ്, പ്രവീണ്‍ ദിവാകരന്, എന്‍.എസ്. രമേശ് , സി.ജി. എം.എസ്. തുളസീധരന്‍, രതീഷ് തിരുനക്കര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: