നീയെന്റെ ഹൃദയത്തിന്‍ മൗനഗീതവും പേറി
ചക്രവാളത്തില്‍ ചോട്ടില്‍ വിതുമ്പി നിന്നീടുന്നു.
നാട്ടുപാതയില്‍പ്പാളവണ്ടിതന്നോര്‍മ്മപ്പാടില്‍,
കാവുകള്‍ സര്‍പ്പംചുറ്റും കാട്ടുകൂരിരുള്‍ താണ്ടി
യാത്രയ്‌ക്കു വാക്കും ചൊല്ലി,പ്പതിയെ ഗ്രാമക്കാഴ്ച-
നോക്കിയും, ലക്ഷ്യംനോക്കാതെങ്ങോട്ടോ നടക്കുന്നു….
യാത്ര, ഈ അവസാന ശ്വാസവും നിലയ്‌ക്കുന്ന
മാത്രയും തീരുംവരെ, നിര്‍ത്താതെ, തുടര്‍യാത്ര
ഇത് ശുദ്ധികലശത്തിന്‍ നിര്‍വൃതിയാത്രാ പര്‍വം
പാപങ്ങള്‍ മോറിത്തുടച്ചിറ്റുകണ്ണീരാല്‍ പിണ്ഡ
തര്‍പ്പണം ചെയ്ത് കാകന്നായി കൈകൊട്ടും കടംവീടല്‍
മുന്തിരിച്ചാറില്‍ മുങ്ങിപ്പിരിയും മൂവന്തിയെ
മുന്നിലെക്കണ്ണാക്കുന്ന യാത്രയീ, ലയയാത്ര.
മടക്കം മണക്കാത്ത, മുടങ്ങാസ്സ്വപ്‌നയാത്ര…
പ്രതികരിക്കാൻ ഇവിടെ എഴുതുക: