മട്ടാഞ്ചേരി: കൊച്ചിയിലെ ജൈന്‍ സമൂഹാംഗം സൂര്യകാന്ത് മേത്തയുടെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്കി. ജ്യു ടൗണിലെ പഴയകാല അരി-സുഗന്ധവ്യഞ്ജന വ്യാപാരസ്ഥാപനമായ സി.കെഎന്‍ മേത്ത ആന്റ് കമ്പനി പാര്‍ട്ണറായ കൊച്ചി ഗുജറാത്തി റോഡില്‍ സൂര്യസദനിലെ സൂര്യകാന്ത് മേത്ത (69) തിങ്കളാഴ്ച രാവിലെ അന്തരിച്ചു. സൂര്യകാന്ത് മേത്തയുടെ കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയും മൃതദേഹം അമൃത ആശുപത്രിയും ഏറ്റെടുത്തു. അവയവദാന സംഘടനയായ സോര്‍ട്ട് വഴിയാണ് ശരീരദാനം നടത്തിയത്. ഭാര്യ സരള. മകള്‍ ദീപാളി (ന്യൂയോര്‍ക്ക്). മരുമകന് വിരള്ഷാ.
കൊച്ചി സ്ഥാനക്വാസി ജൈന്‍ സംഘ് പ്രസിഡന്റ്, ഇന്ത്യന്‍ വാണിജ്യ-വ്യവസായ മണ്ഡലം ഭരണസമിതിയംഗം, ലിയോ ക്ലബ്ബ് പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ച സൂര്യകാന്ത് മേത്ത കൊച്ചിന് കോളേജ് ഡയറക്ടര്ബോര്ഡംഗവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: