ഹരിപ്പാട്: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വില്‍പ്പനയ്ക്കായി ചാക്കില്‍കെട്ടി സൂക്ഷിച്ചിരുന്ന ഒരു ചാക്ക് പാന്‍ മസാല ഹരിപ്പാട് എസ്ഐ പിടികൂടി. കരുവാറ്റാ ആശ്രമത്തിന് സമീപം ഷാജി മന്‍സിലില്‍ അഹമ്മദ് കോയ (65)യുടെ വീടിനോട് ചേര്‍ന്നുള്ള കടയില്‍ നിന്നാണ് പാന്‍ മസാല പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് എസ്ഐ: രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയില്‍ പരിശോധന നടത്തിയത്.
എന്നാല്‍ അഹമ്മദ് കോയയുടെ മകന് പ്രാദേശിക കോണ്‍ഗ്രസ് നേതാവായതിനാല്‍ പാന്‍ മസാലയടങ്ങിയ ചാക്ക് മാത്രം പോലീസ് കസ്റ്റഡിയിലെടുത്ത് മടങ്ങി. കടയുടമ സ്ഥലത്തുണ്ടായിട്ടും ഇയാളെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറാകാതിരുന്നത് ഉന്നത കോണ്‍ഗ്രസ് നേതാക്കന്മാരുടെ സമ്മര്‍ദ്ദമാണെന്ന് പറയപ്പെടുന്നു.
മുന്‍പും ഇതേ കടയില്‍ നിന്നും ലഹരി കലര്‍ന്ന പുകയില ഉത്പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും കേസ് എടുക്കാനോ കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കുകയോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: