ഏലൂര്‍: ഏലൂരിന്റെ വിവിധ ഭാഗങ്ങളില്‍ റിലയന്‍സ് കമ്പനി കേബിളുകളിട്ട് മരണക്കെണി ഒരുക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ടാറിങ്ങ് നടത്തിയ റോഡുകളുടെ വശങ്ങള് തകര്‍ത്താണ് കേബിളുകള്‍ ഇടാനുള്ള പൈപ്പുകള്‍ സ്ഥാപിച്ചു പോകുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും കേബിള്‍ പൈപ്പുകള്‍ ഇട്ടതുമൂലം കാനകള്‍ മൂടിയിരിക്കയാണ്.
കാനയിലൂടെ പോകേണ്ട മലിനജലം റോഡിലൂടെ ഒഴുകി പാരസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 3.82 കോടിരൂപ മുടക്കി നടക്കുന്ന ഈ കരാര്‍ ജോലിയില്‍ കരാറുകാരന് വന്‍തോതില്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഏലൂര്‍ കമ്പനിപ്പടിയില്‍ പൈപ്പിടല്‍ ജോലി നടക്കുന്നുകൊണ്ടിരിക്കെ യുവമോര്‍ച്ച കളമശ്ശേരി മണ്ഡലം പ്രസിഡന്റ് എബിന് രാജിന്റെ നേതൃത്വത്തില്‍ പണി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട് മതിയായ രേഖകള്‍ ആവശ്യപ്പെടുകയുണ്ടായി
മൂന്നു മാസം മുമ്പ് തീര്‍ന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പണി മുമ്പോട്ട് പോകുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് നഗരസഭ ചെയര്മാന് ആയൂബെത്തി പണിനിര്ത്തിക്കുകയായിരുന്നു. എന്നാല്‍ കരാറുകാരന് രാഷ്ട്രീയക്കാരെ സ്വാധീനിച്ച് പണികള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഏലൂരിന്റെ മിക്കപ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ പ്രകാശികാത്തതും റോഡുകള്‍ പൊളിച്ചതും വെള്ളക്കെട്ടു മൂലവും ഇരു ചക്രവാഹനക്കാര്‍ അപകട ഭീഷണിയിലാണ്.
രാത്രി കാലങ്ങളില്‍ കമ്പനിയില്‍ ജോലിക്ക് പോകുന്ന ജീവനക്കാര്‍ കേബിളെടുത്ത കുഴികളില്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ മതിയായ രേഖകള്‍ ഇല്ലാതെ കേബിളിന്റെ പണികള്‍ നടന്നാല്‍ രാഷ്ട്രീയം നോക്കാതെ പണികള്‍ തടയും എന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള പൈപ്പുകള്‍ തകര്‍ത്തും ബിഎസ്എന്‍എലിന്റെ കേബിളുകള്‍ തകര്‍ത്തുമാണ് റിലയന്‍സിന്റെ കേബിളുകള്‍ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: