ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന് നല്കിയ ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരതരത്ന തിരിച്ചു വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാല്‍ സ്വദേശിയായ വി.കെ. നഷ്വ കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്കി.
നിരവധി ടി.വി പരസ്യങ്ങളില്‍ അഭിനയിച്ച് സച്ചിന് തന്റെ പദവിയെ ദുരുപയോഗപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് നഷ്വ മദ്ധ്യപ്രദേശ് ഹൈക്കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്.
ഗവണ്മെന്റ് സ്വയം അവാര്‍ഡ് തിരികെ വാങ്ങണമെന്നും അല്ലെങ്കില്‍ ക്രിക്കറ്റ് താരം സ്വയം അത് തിരിച്ച് നല്കാന് തയ്യാറാകണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ടെലിവിഷന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും സച്ചിനെ വിലക്കുന്ന ഏതെങ്കിലും സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ കോടതി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് സച്ചിന് തെണ്ടുല്‍ക്കറിന് ഭാരതരത്ന സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: