കോയമ്പത്തൂര്‍: കെഎഫ്സി ചിക്കനില്‍ പുഴുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്നു നല്കിയ പരാതിയില്‍ കോയമ്പത്തൂര്‍ ഡിബി റോഡിലെ കെഎഫ്സിക്കെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു.
2014 ജൂണിലാണു സംഭവം. കോയമ്പത്തൂരില്‍ വ്യാപാരം നടത്തുന്ന യാസര്‍ അറാഫത്ത് എന്ന യുവാവ് ടിബി റോഡിലെ കെഎഫ്സി ഔട്ട്ലെറ്റില്‍നിന്നു വാങ്ങിയ ചിക്കന്‍ ടിക്കയില്‍ നിന്നാണു ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്.
തുടര്‍ന്നു നല്കിയ പരാതിയിന്മേലാണു ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: