മുംബൈ: പ്രശസ്ത വാസ്തുശില്‍പ്പി ചാള്‍സ് കൊറിയ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
സെക്കന്തരാബാദില്‍ 1930 സപ്തംബര്‍ ഒന്നിന് ജനിച്ച അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ്, മിഷിഗണ്‍ യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. 1984 ല്‍ അര്‍ബന്‍ ഡിസൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് എന്ന സ്ഥാപനം മുംബൈയില്‍ തുടങ്ങി.
1972 ല്‍ പദ്മശ്രീയും 2006 ല്‍ പദ്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍, മധ്യപ്രദേശ് നിയമസഭാ മന്ദിരം എന്നിവയടക്കം രാജ്യത്തെ നിരവധി പ്രധാന കെട്ടിടങ്ങളുടെ രൂപകല്‍പ്പന ചാള്‍സ് കൊറിയയുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: