പാലക്കാട്: പട്ടികജാതിവികസന ഫണ്ട് ലാപ്സാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാഭാരവാഹിയോഗം അറിയിച്ചു.
പട്ടികജാതി ക്ഷേമത്തിനായുള്ള പലഫണ്ടുകളും യഥാസമയം ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്നില്ല. ഫണ്ട് ലഭിക്കാത്തതിനാല്‍ വീടുപണികളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പട്ടികജാതിവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പു നല്കി.
ബിജെപി ജില്ലാജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസ് എലപ്പുള്ളി അധ്യക്ഷതവഹിച്ചു. പി.നാരായണന്‍കുട്ടി, സുരേഷ്ബാബു, രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: