കൊച്ചി: അമ്മയുടെ (അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്) പ്രസിഡന്റായി ഇന്നസെന്റ് എംപി തുടരും. എതിരില്ലാതെയാണ് 17 അംഗ പാനല്‍ തെരഞ്ഞെടുക്കപ്പെടുന്നത്. മമ്മുട്ടിയാണ് ജനറല്‍ സെക്രട്ടറി. മോഹന്‍ലാലും കെ.ബി.ഗണേഷ്കുമാറും വൈസ് പ്രസിഡന്റുമാരാകും. ഇടവേള ബാബുവാണ് സെക്രട്ടറി. ദിലീപ് ട്രഷററാകും. ആസിഫ്അലി, കുക്കുപരമേശ്വരന്‍, ദേവന്, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, മുകേഷ്, നെടുമുടിവേണു, നിവിന്‍പോളി, മുകേഷ്, രമ്യനമ്പീശന്, സിദ്ദിഖ് എന്നിവരാണ് കമ്മറ്റിയംഗങ്ങള്‍.
മുന്‍ ഭരണസമിതിയില്‍ നിന്നും കുഞ്ചാക്കോബോബന്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യാമാധവന്, ലാല്‍, ലാലു അലക്സ്, ലെന, സാദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒഴിവായി. മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഇന്നസെന്റും, ഇടവേളബാബുവും ഇത് ആറാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഭരണസമിതിയുടെ ഔദ്യോഗിക പ്രഖ്യാപനം 28ന് രാവിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: