കോട്ടയം: കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ലഭിച്ചുവരുന്ന റബര്‍കൃഷി സബ്സിഡി നിര്‍ത്തലാക്കി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര് മുരളീധരന് പ്രസ്താവിച്ചു.
12-ാം പദ്ധതി പ്രകാരം ഭാരതത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും സബ്സിഡി ലഭ്യമാകും. പുതുക്കിയ നിരക്കായ ഹെക്ടറിന് 25000 രൂപ എന്ന നിരക്കിലായിരിക്കും സബ്സിഡി ലഭ്യമാകുക. ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ആദ്യം അപേക്ഷ നല്‍കാനുള്ള മുന്‍ഗണന പാരമ്പര്യേതര മേഖലകള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും നല്‍കുകമാത്രമാണ് റബര്‍ബോര്‍ഡ് ചെയ്തിരിക്കുന്നത്.
റബര്കയറ്റുമതി ബാധ്യതാ സമയം 36 മാസത്തില്‍ നിന്ന് 6 മാസമായി കുറച്ചു. ഇറക്കുമതിച്ചുങ്കം 20ല്‍ നിന്ന് 25 ശതമാനം ആക്കി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. തന്മൂലം വിലയില്‍ മാറ്റവും ഉണ്ടായിട്ടുണ്ട്.
കര്‍ഷകര്‍ക്ക് ആവശ്യമുള്ള മറ്റ്കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുന്ന കേരള സര്‍ക്കാരും സര്‍ക്കാരിന്റെ വക്താക്കളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. 2010 ഡിസംബറിന് ശേഷം ആദ്യമായാണ് റബര്‍ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: